തലശേരി: പതിനൊന്നുവയസുകാരിയായ സ്കൂൾ വിദ്യാർഥിനിയെ ഓട്ടോറിക്ഷയിൽ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. സംഭവത്തിനിടയിൽ ഓട്ടോറിക്ഷയിൽനിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് എത്തിയ പെൺകുട്ടിയുടെ പിതാവ് പ്രതിയെ ആക്രമിച്ചു. പെൺകുട്ടിയും തലയ്ക്ക് പരിക്കേറ്റ പ്രതിയും ആശുപത്രിയിൽ ചികിത്സ തേടി. പീഡന സംഭവത്തിൽ ധർമടം ഒഴയിൽ ഭാഗത്തെ സിറാജിനെ (48) യാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. സ്കൂൾ വിട്ട് വരികയായിരുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്നാണ് ഡ്രൈവറെ പെൺകുട്ടിയുടെ രക്ഷിതാവ് മാർബിൾ കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read MoreCategory: Top News
കല്യാണത്തിനുപോയി തിരികെ വീട്ടിലെത്തിയപ്പോൾ നഷ്ടപ്പെട്ടത് 90 പവൻ; പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ കുടുങ്ങി കണ്ണൂരുകാരൻ; ചോദ്യം ചെയ്യൽ പുരോഗമിക്കുമ്പോൾ…
കുന്നംകുളം: കുന്നംകുളത്തുനിന്ന് 80 പവൻ സ്വർണം മോഷണം പോയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായതായി സൂചന. കണ്ണൂർ ഇരിട്ടി സ്വദേശിയായ യുവാവാണ് കസ്റ്റഡിയിൽ ആയതെന്നാണ് വിവരം. രണ്ടാഴ്ച മുന്‍പാണ് കുന്നംകുളം-തൃശൂർ റോഡിൽ ശാസ്ത്രജ്ഞി നഗറിൽ താമസിക്കുന്ന എൽഐസി ഓഫീസ് ഉദ്യോഗസ്ഥയായ ദേവിയുടെ വീട്ടിൽനിന്നാണ് രണ്ടാഴ്ച മുന്‍പ് 90 പവൻ സ്വർണം മോഷണം പോയത്. ഞായറാഴ്ച രാവിലെ വീട് പൂട്ടിയ ശേഷം ഇവർ ഒരു കല്യാണത്തിന് പോയിരിക്കുകയായിരുന്നു.തിരിച്ചെത്തിയപ്പോഴാണ് മുകളിലത്തെ നിലയിലെ അലമാരകൾ മുഴുവൻ കുത്തിത്തുറന്ന നിലയിലും ഉള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട നിലയിലും കണ്ടെത്തിയത്. തുടർന്ന് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. പ്രദേശത്തെ നിരവധി സിസിടിവി കാമറകളും ഫോൺ കോളുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോയത്. ഇപ്പോൾ ഒരാൾ മാത്രമാണ് പിടിയിലായിട്ടുള്ളത്. കവർച്ചയിൽ കൂടുതൽ പേരുണ്ടോ എന്ന കാര്യവും അന്വേഷണവും നടന്നുവരികയാണ്.
Read Moreമദ്യം നൽകി ബോധരഹിതയാക്കിയശേഷം പീഡിപ്പിച്ചു; വിമുക്തഭടന് 66 വർഷം കഠിനതടവ്; പെൺകുട്ടിയുടെ പുനരധിവാസത്തിന് തുക നൽകണം
ചെറുതോണി: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിമുക്തഭടന് 66 വർഷം കഠിന തടവും 80,000 രൂപ പിഴയും.കോതമംഗലം കുത്തുകുഴി സ്വദേശിയായ 38കാരനെതിരെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്തപക്ഷം അധികശിക്ഷ അനുഭവിക്കണം. വിവിധ വകുപ്പുകളിൽ ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ ഇരുപത് വർഷം അനുഭവിച്ചാൽ മതി. കൂടാതെ ഇരയായ പെൺകുട്ടിയുടെ പുനരധിവാസത്തിന് 50,000 രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോടു നിർദേശിച്ചു. പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെൺകുട്ടിക്ക് മദ്യം നൽകി ബോധരഹിതയാക്കിയശേഷം പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.
Read Moreസേഫായി ഒളിച്ച് റാണ, സ്ട്രോങ്ങായി തപ്പി പോലീസ്..! സേഫ് ആന്‍ഡ് സ്ട്രോംഗ് നിക്ഷേപ കമ്പനി ഉടമയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്;അഡ്മിൻമാനേജർ പോലീസ് വലയിൽ
കൊച്ചി: കോടികളുടെ തട്ടിപ്പ് നടത്തിയ സേഫ് ആന്‍ഡ് സ്ട്രോംഗ് നിക്ഷേപ കമ്പനി ഉടമ പ്രവീണ്‍ റാണ രാജ്യം വിടാതിരിക്കാന്‍ ജാഗരൂകരായി പോലീസ്. റാണയ്ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. രാജ്യത്തെ എല്ലാ വിമാനത്താവളത്തിലേക്കും റാണയുടെ പാസ്പോര്‍ട്ട് നമ്പറും വിശദാംശങ്ങളും കൈമാറി. ആഭ്യന്തര ടെര്‍മിനല്‍ വഴി പോകാതിരിക്കാന്‍ പേരും വിലാസവും നൽകിയിട്ടുണ്ട്. റാണ നേപ്പാള്‍ അതിര്‍ത്തി കടന്ന് മറ്റു രാജ്യങ്ങളിലേക്ക് കടക്കാനുള്ള നീക്കം നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനിടെ ചൊവ്വാഴ്ച അറസ്റ്റിലായ റാണയുടെ വിശ്വസ്തനും അഡ്മിന് മാനേജരുമായ വെളുത്തൂര്‍ സ്വദേശി സതീശിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. കൂടുതല്‍ കൂട്ടാളികളുടെ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.നിക്ഷേപ തട്ടിപ്പില്‍ റാണയ്ക്കെതിരെ 18 കേസുകളാണ് തൃശൂര്‍ പോലീസ് എടുത്തിട്ടുള്ളത്. ഇതില്‍ 11 കേസുകള്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണുള്ളത്. 48% വരെ പലിശ വാഗ്ദാനം ചെയ്തായി രുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. പലരില്‍ നിന്നും…
Read Moreഭർത്താവ് മരിച്ച യുവതിയെ 2020 മുതൽ അയാള്‍..! യുവതിയെ ബലാത്സംഗം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ; യുവതി പരാതി നല്‍കാനുണ്ടായ കാരണം…
തൃശൂർ: കുന്നംകുളം കേച്ചേരി സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത് പണം തട്ടിയെടുത്ത കേസിലെ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട പുത്തൻകോട് വടക്കേടത്ത് വീട്ടിൽ സംഗമേഷിനെയാണ് (34) കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭർത്താവ് മരിച്ച യുവതിയെ 2020 മുതൽ 22 വരെയുള്ള കാലഘട്ടത്തിൽ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് നടപടി. പണം തട്ടിയെടുത്തത് കൂടാതെ വീടും സ്ഥലവും എഴുതി നൽകണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് യുവതിക്ക് വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യമായത്. പിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreലീവ് കിട്ടാത്തതിനാൽ ഭാര്യ ദേഷ്യത്തിലാണ്, അവധി വേണമെന്നു പോലീസുകാരൻ! വിവാഹം കഴിഞ്ഞിട്ട് ഒരുമാസമാത്രം; അവധി അപേക്ഷ സോഷ്യൽ മീഡിയയിൽ വൈറൽ
അവധി എടുക്കാന്‍ പല കാരണങ്ങളുണ്ട്… അതില്‍ ഒരു രസകരമായ അവധി അപേക്ഷയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഉത്തർപ്രദേശ് മഹാരാജ്ഗഞ്ച് ജില്ലയിലെ നൗതൻവ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുന്ന ഒരു കോൺസ്റ്റബിളിന്റെ കത്താണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഭാര്യ ദേഷ്യത്തിലാണ്, ഫോൺ എടുക്കുന്നില്ലെന്നും അവധി നൽകണമെന്നുമാണ് ഇയാളുടെ ആവശ്യം.കഴിഞ്ഞ മാസമാണ് കോൺസ്റ്റബിൾ വിവാഹിതനായത്. മൗ ജില്ലയിലെ താമസക്കാരനും ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ പിആർബിയിൽ നിയമിതനുമാണ് നവവരനായ പോലീസുകാരൻ. ലീവ് കിട്ടാത്തതിനാൽ ദേഷ്യപ്പെട്ട ഭാര്യ തന്നോട് സംസാരിക്കുന്നില്ലെന്നും പലതവണ വിളിച്ചെങ്കിലും ഭാര്യ ഫോൺ അമ്മയ്ക്ക് കൈമാറിയെന്നും അദ്ദേഹം അപേക്ഷയിൽ പറയുന്നു. സഹോദരപുത്രന്റെ ജന്മദിനത്തിന് വീട്ടിലേക്ക് വരാമെന്ന് ഭാര്യക്ക് വാക്ക് നൽകിയിട്ടുണ്ട്. പക്ഷേ ലീവ് ലഭിക്കാതെ പോകാൻ കഴിയില്ല. അപേക്ഷ പരിഗണിച്ച് ലീവ് അനുവദിക്കണമെന്നും പോലീസുകാരൻ കത്തിൽ അപേക്ഷിക്കുന്നു. അപേക്ഷ വായിച്ച അസി. സൂപ്രണ്ട് (എഎസ്പി) ജനുവരി 10 മുതൽ…
Read Moreചലച്ചിത്രതാരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍; ഓരോ ദിവസവും വേണ്ടി വരുന്നത് 10000ല്‍ അധികം രൂപ; സഹായം അഭ്യര്‍ഥിച്ച് മകന്
ഹൃദ്രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ചലച്ചിത്രതാരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ രാത്രിയോടെ മോളി കണ്ണമാലി തലകറങ്ങി വീഴുകയും ബോധരഹിതയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകന് ജോളി പറഞ്ഞു. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് മോളി കണ്ണമാലി കുറച്ച് കാലങ്ങളായി ചികിത്സയിലാണ്. രണ്ടാമതും ഹൃദയാഘാതം വന്നപ്പോള്‍ പോരാടി ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. അന്ന് ചികിത്സയ്ക്ക് സഹായിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും മോളി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നിലവില്‍ ഓക്സിജന്‍ നല്‍കുന്നുണ്ടെന്നും,ഓക്സിജന്‍ മാറ്റുമ്പോള്‍ ശ്വാസമെടുക്കാന്‍ അമ്മച്ചി ബുദ്ധിമുട്ടുന്നുണ്ടെന്നും മകന് ജോളി പറഞ്ഞു. ഐസിയുവില്‍ നിന്ന് പെട്ടെന്ന് മാറ്റാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയ…
Read Moreഡൽഹി വേണ്ട, കേരളം മതിയെന്നു തരൂരും പ്രതാപനും; തെറ്റായ പ്രവണതയെന്നു കെ. മുരളീധരൻ; കേന്ദ്രഭരണം ഇനി കിട്ടില്ലെന്ന ധാരണ അണികളിലുണ്ടാക്കും
എം.സുരേഷ്ബാബുതിരുവനന്തപുരം: ലോക്സഭയിലേക്ക് ഇനി മത്സരിക്കാൻ താൽപര്യമില്ലെന്ന് സൂചന നൽകി ശശി തരൂരിനു പിന്നാലെ ടി.എൻ.പ്രതാപനും രംഗത്തെത്തിയതോടെ കടുത്ത പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ഇനി മുതൽ നിയമസഭയിലേക്ക് മാത്രമെ മത്സരിക്കുകയുള്ളുവെന്ന് ലോക്സഭാ എംപി മാരായിരിക്കുന്നവർ നിലപാട് സ്വീകരിക്കുന്നത് പാർട്ടി അണികളിൽ തെറ്റായ സന്ദേശം നൽകുമെന്ന് കെ.മുരളീധരൻ അഭിപ്രായപ്പെട്ടു. കേന്ദ്രത്തിൽ കോണ്‍ഗ്രസിന് ഇനി അധികാരം കിട്ടില്ലെന്ന തെറ്റായ സന്ദേശം പകരാൻ മാത്രമാണ് ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തുന്ന നേതാക്കളുടെ നിലപാടുകൾ സഹായിക്കുക. ലോക്സഭയിലും നിയമസഭയിലും ആരൊക്കെ മത്സരിക്കണമെന്നും ആരൊക്കെ മാറി നിൽക്കണമെന്നും തീരുമാനിക്കുന്നത് ഹൈക്കമാൻഡാണ്. ഇപ്പോൾ നടക്കുന്ന ചർച്ചകളെല്ലാം അനാവശ്യമാണെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. താൻ നിയമസഭയിലേക്കില്ലെന്നും ഡൽഹി കേന്ദ്രീകരിച്ച് ലോക്സഭയിൽ തുടരാനാണ് താൽപ്പര്യമെന്നും മുരളീധരൻ വ്യക്തമാക്കി. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെ ന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും തെറ്റായ നയങ്ങൾക്കെതിരെയാണ് ഈ അവസരത്തിൽ കോണ്‍ഗ്രസ്…
Read More“അമ്മ’ യുടെ മക്കൾ പട്ടിണിയിലോ..! ” ജിഎസ്ടി ഇനത്തില്‍ അടയ്ക്കാനുളളത് 4.36 കോടി; നടപടിക്കൊരുങ്ങി ജിഎസ്ടി വകുപ്പ്; ഇടവേള കിട്ടിയിട്ടും പണം അയ്ക്കാതെ ബാബു
കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ ജിഎസ്ടി ഇനത്തില്‍ അടയ്ക്കാനുളളത് നാലുകോടി 36 ലക്ഷം രൂപയെന്ന് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം. ജിഎസ്ടി നിലവില്‍ വന്ന 2017 മുതല്‍ കഴിഞ്ഞ സെപ്റ്റംബര്‍ വരെ അമ്മ ജിഎസ്ടി രജിസ്ട്രേഷന് എടുക്കുകയോ ചരക്ക് സേവന നകുതി അടയ്ക്കുകയോ ചെയ്തിട്ടില്ല. ചാരിറ്റബിള്‍ ഇന്സ്റ്റിറ്റ്യൂഷന് എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് അമ്മയുടെ വാദം. എന്നാല്‍ വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ ജിഎസ്ടി നല്‍കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ ജിഎസ്ടി വകുപ്പ് കഴിഞ്ഞ സെപ്റ്റംബറില്‍ വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് ജിഎസ്ടി രജിസ്ട്രേഷന് എടുത്ത അമ്മ 45 ലക്ഷം രൂപ ജിഎസ്ടി അടച്ചു. ബാക്കിയുള്ള നാലുകോടി 36 ലക്ഷം രൂപയാണ് ഇനി അടയ്ക്കാനുളളത്. തുക അടയ്ക്കണമെന്ന് കാട്ടി കഴിഞ്ഞ നവംബറില്‍ നോട്ടീസ് നല്‍കിയിട്ടും സംഘടന ഇതുവരെ പണം അടച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കാരണം…
Read Moreഅച്ഛന്റെ രണ്ടാം ഭാര്യയോട് മകനും താൽപര്യം; ഇംഗിതത്തിന് വഴങ്ങാത്ത സ്ത്രീക്ക് നടുറോഡിൽ ക്രൂരമർദനം; ഭർത്താവിന്റെ മകനെതിരെ പരാതിയുമായി ചിറ്റമ്മ
പയ്യന്നൂര്‍: അന്പതുകാരിക്കുനേരേ നടുറോഡില്‍ മര്‍ദനവും മാനഹാനിയും. സ്ത്രീയുടെ പരാതിയില്‍ ഇവരുടെ ഭര്‍ത്താവിന്റെ മകനെതിരേ കേസ്. ആറിന് വൈകുന്നേരം നാലരയോടെ പാലക്കോടാണ് പരാതിക്കാസ്പദമായ സംഭവം. പാലക്കോട്ടെ ബാങ്കിലേക്ക് പോകുകയായിരുന്ന സ്ത്രീക്കുനേരേയാണ് അക്രമവും വധഭീഷണിയും മാനഹാനിയുമുണ്ടായത്. സ്ത്രീയുടെ കൂടെയുണ്ടായിരുന്ന ഇളയമ്മയും അക്രമത്തിനിരയായി. പരിക്കേറ്റ് അവശനിലയിലായ ഇവരെ ഓട്ടോയില്‍ ആശുപത്രിയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തടഞ്ഞതായും ആക്ഷേപമുണ്ട്. പിന്നീട് പരിക്കേറ്റ ഇരുവരെയും പയ്യന്നൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അക്രമത്തിനിരയായ സ്ത്രീയുടെ ഭര്‍ത്താവിന്റെ ആദ്യ ബന്ധത്തിലുള്ള മകനാണ് അക്രമം നടത്തിയത്. ഇയാളുടെ ലൈംഗീകാവശ്യങ്ങള്ക്കുവേണ്ടിയുള്ള നിരന്തര സമ്മര്‍ദങ്ങളുണ്ടായിട്ടും അതിന് വഴങ്ങാത്തതിന്റെ വിരോധമാണ് അക്രമത്തിന് കാരണമെന്നുമുള്ള പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇരയായ സ്ത്രീ നിയമപ്രകാരം വിവാഹം കഴിച്ചിട്ടുള്ളതും തന്റെ കുട്ടിയുടെ പിതാവുമായ ഭര്‍ത്താവിനെ കാണാന്‍ പാടില്ലെന്ന വാശിയാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. മുമ്പും പലവട്ടം ഇരയായ സ്ത്രീക്കുനേരേ അക്രമമുണ്ടായിട്ടും അതിനെതിരെയുണ്ടായിരുന്ന പരാതികള്‍ ഇയാളുടെ സ്വാധീനമുപയോഗിച്ച് പിന്‍വലിപ്പിക്കുകയായിരുന്നുവെന്നും പറയുന്നു.
Read More