അവര്‍ കള്ളം പറയുകയാ..! ‌‌ഭ​ർ​ത്താ​വി​നെ കൊ​ന്ന് ഏ​ഴാം നി​ല​യി​ൽ നി​ന്നും വ​ലി​ച്ചെ​റി​ഞ്ഞു; ഭാ​ര്യ​യും മ​ക​നും അ​റ​സ്റ്റി​ൽ

മും​ബൈ: ഗൃ​ഹ​നാ​ഥ​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കെ​ട്ടി​ട​ത്തി​ന്‍റെ ഏ​ഴാം നി​ല​യി​ല്‍ നി​ന്നും വ​ലി​ച്ചെ​റി​ഞ്ഞ ഭാ​ര്യ​യും മ​ക​നും അ​റ​സ്റ്റി​ല്‍.

മും​ബൈ​യി​ലെ അം​ബോ​ലി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ശാ​ന്ത​നു​കൃ​ഷ്ണ ശേ​ഷാ​ദ്രി(54)​ആ​ണ് മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും നേ​ര​ത്തെ​യും ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത കാ​ണി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ് ഭാ​ര്യ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും ക​ള്ളം പ​റ​യു​ക​യാ​ണെ​ന്നും തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​താ​യും പോ​ലീ​സി​ന് മ​ന​സി​ലാ​യി.

കു​ടും​ബ ക​ല​ഹ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​റ​സ്റ്റ് ചെ​യ്ത ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts

Leave a Comment