മുംബൈ: ഗൃഹനാഥനെ കൊലപ്പെടുത്തി മൃതദേഹം കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും വലിച്ചെറിഞ്ഞ ഭാര്യയും മകനും അറസ്റ്റില്‍. മുംബൈയിലെ അംബോലി മേഖലയിലാണ് സംഭവം. ശാന്തനുകൃഷ്ണ ശേഷാദ്രി(54)ആണ് മരിച്ചത്. ഭർത്താവ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നുവെന്നും നേരത്തെയും ആത്മഹത്യാ പ്രവണത കാണിച്ചിട്ടുണ്ടെന്നുമാണ് ഭാര്യ പോലീസിനോട് പറഞ്ഞത്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ ഇരുവരും കള്ളം പറയുകയാണെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായും പോലീസിന് മനസിലായി. കുടുംബ കലഹമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അറസ്റ്റ് ചെയ്ത ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.
Read MoreCategory: Top News
ഇതാണോ മുഖ്യമന്ത്രി പറഞ്ഞ തൊഴിൽ സംസ്കാരം? കുറ്റം, സിഐടിയു വിലക്കിയ കടയിൽനിന്നു സാധനം വാങ്ങി; അഫ്സലിന്റെ സ്വപ്നമായ കടയ്ക്കു പൂട്ടു വീണു
റെനീഷ് മാത്യു കണ്ണൂർ:” എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ, അതിന്റെ ഉത്തരവാദിത്തം സാറിനായിരിക്കും…പയ്യന്നൂർ ഡിവൈഎസ്പിക്കു മാതമംഗലത്തെ യുവവ്യാപാരിയും യൂത്ത്ലീഗ് നേതാവുമായ അഫ്സൽ അയച്ച സന്ദേശമാണ്. ആഗ്രഹം കൊണ്ട് തുടങ്ങിയതാണ് സാറെ…മാതമംഗലത്ത് ഒരു കട..എന്നാൽ, തുറക്കാൻ പേടിയാണ്…ഏത് നിമിഷവും എനിക്കെന്തും സംഭവിക്കാം…കഴിഞ്ഞ ദിവസം ഒരു തരത്തിലാണ് കത്തിയുടെ മുന്നിൽ നിന്നു രക്ഷപ്പെട്ടത്…. നിയമപരിരക്ഷയും തനിക്ക് ലഭിക്കുന്നില്ല.. എന്റെ കടയായ എ.ജെ സെക്യുർ ടെക് ഐടി സൊലൂഷൻസ് പൂട്ടിയിട്ടിട്ട് ഒരാഴ്ചയായി…ഇനി തുറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല… എന്താണ് ഞാൻ ചെയ്ത തെറ്റ്…. സിഐടിയു എന്ന തൊഴിലാളി സംഘടന സമരം നടത്തുന്ന മാതമംഗലത്തെ എസ്ആർ ഷോപ്പിൽ നിന്നും സാധനങ്ങൾ വാങ്ങി. ഇതിനിടയിൽ സാധനങ്ങൾ വാങ്ങരുതെന്ന് പറഞ്ഞ് സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തി. ഇതിനെതിരേ പയ്യന്നൂർ ഡിവൈഎസ്പിക്കും പെരിങ്ങോം പോലീസിനും പരാതി നല്കി. പരാതി നല്കിയ തന്നെ സിഐടിയു പ്രവർത്തകർ ഒരു ദിവസം പിന്തുടർന്ന് പിടികൂടി…
Read Moreറിൻസീനയോട് ചേർത്ത് നിർത്തി പലതരത്തിലുള്ള ഫോട്ടോ എടുത്തു; ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു; ലോഡ്ജ് ഉടമയെ ഹണിട്രാപ്പിലാക്കി പണം തട്ടിയ യുവതിയും കാമുകനും പിടിയിൽ
ഫോർട്ടുകൊച്ചി: ലോഡ്ജ് ഉടമയെ ഹണിട്രാപ്പിലാക്കി ഭീഷണിപ്പെടുത്തി പണവും രേഖയും തട്ടിയെടുത്ത യുവതിയും കാമുകനും പിടിയിൽ. ഫോർട്ടുകൊച്ചി സ്വദേശി ഷാജിയെന്നു വിളിക്കുന്ന ഷാജഹാൻ(25), മട്ടാഞ്ചേരി മംഗലത്തു പറന്പിൽ വാടകയ്ക്ക് താമസിക്കുന്ന റിൻസീന(29) എന്നിവരാണ് മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായത്. ഫോർട്ടുകൊച്ചിയിലെ ലോഡ്ജിൽ മുറിയെടുത്തു താമസിച്ചു വന്നിരുന്ന യുവതി. ഇവിടെനിന്നു ശീതള പാനീയം കഴിച്ചശേഷം സുഖമില്ലാതായെന്നും മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാക്കിയെന്നും പറഞ്ഞു ലോഡ്ജ് ഉടമയെ ആശുപത്രിയിലേക്കു വിളിച്ചുവരുത്തി. തുടർന്ന് ലോഡ്ജുടമയെയും കൂട്ടുകാരനെയും ഇവർ ആശുപത്രി മുറിയിൽ പൂട്ടിയിട്ടു യുവതിക്കൊ പ്പം ഇവരുടെ വീഡി യോ പകർത്തി. മർദിച്ചു ഭീഷണിപ്പെടുത്തി പേഴ്സിൽനിന്നു പണവും തിരിച്ചറിയിൽ രേഖയും തട്ടിയെടുത്തു. തുടർന്ന് ലോഡ്ജുടമ മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്കു പരാതി നൽകി. ഇതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തപ്പോൾ മറ്റൊരു ഹണിട്രാപ്പിന്റെ വിവരം കൂടി പുറത്തുവന്നു. എറണാകുള ത്തെ പ്രമുഖ ആശുപത്രികളിൽ…
Read Moreരാജേന്ദ്രന് ഉന്നതവിദ്യാഭ്യാസവും ക്രിമിനൽ പശ്ചാത്തലവും; മോഷണം തൊഴിലാക്കിയ പ്രതിയെ സഹോദരങ്ങൾ വീട്ടിലേക്ക് അടുപ്പിക്കാറില്ല
പേരൂർക്കട: അമ്പലമുക്ക് കൊലപാതകക്കേസിലെ പ്രതി രാജേന്ദ്രന് ഉന്നതവിദ്യാഭ്യാസവും ക്രിമിനൽ പശ്ചാത്തലവുമുള്ളയാളാണെന്ന് പോലീസ്. വർഷങ്ങളായി മോഷണം തൊഴിലാക്കിയ ഇയാൾക്കെതിരെ തമിഴ്നാട്ടിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. അവിടെ കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് ഇയാൾ കേരളത്തിലേക്ക് കടന്നത്. ഒരു മാസത്തിനു മുമ്പാണ് പേരൂർക്കടയിലെ ഹോട്ടലിൽ സപ്ലയർ ആയി കയറിയത്. എംഎ, ബിഎഡ് വിദ്യാഭ്യാസമുള്ള ആളാണ് ഇയാൾ. വീട്ടുകാരുമായും ബന്ധുക്കളുമായും അടുപ്പം വളരെ കുറവാണ്. സഹോദരങ്ങൾ ഇയാളെ അടുപ്പിക്കാറില്ല. കാര്യമായി ഉള്ളത് സുഹൃത് വലയം മാത്രം. മോഷ്ടിച്ചെടുത്ത മാല തമിഴ്നാട്ടിലെ ഒരു പണമിടപാട് സ്ഥാപനത്തിൽ പണയംവച്ചു എന്നാണ് പ്രതി നൽകിയിരിക്കുന്ന വിവരം. ശരീരത്തിലുണ്ടായ മുറിവിന് ഇയാൾ പേരൂർക്കട ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുകയായിരുന്നു. അവിടെ രാജൻ എന്ന പേരിലാണ് ഒപി ടിക്കറ്റ് എടുത്തത്. തനിക്ക് ഭാരിച്ച ജോലി ചെയ്യാൻ സാധിക്കില്ലെന്ന് ഇയാൾ പറഞ്ഞതുകൊണ്ടാണ് ഉടമ ഇയാളെ സപ്ലയർ…
Read Moreകാമുകനെ തേച്ചിട്ട് മറ്റൊരു വിവാഹത്തിന് ശ്രമം; മറ്റ് വിവാഹം നടക്കാതെ വന്നതോടെ മുൻകാമുകനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; യുവതിയും ബന്ധുക്കളും അറസ്റ്റിൽ
നാസിക്: മുൻകാമുകനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയും ബന്ധുക്കളും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാസിക്കിലെ ദേവ്ല താലൂക്കിലാണ് സംഭവം. ഗോരഖ് ബച്ചാവ് (27) എന്ന യുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ശരീരത്തിൽ 55 ശതമാനം പൊള്ളലേറ്റ് ഗോരഖ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഗോരഖുമായുള്ള ബന്ധം യുവതിയാണ് അവസാനിപ്പിച്ചത്. തുടർന്ന് യുവതിയുടെ വിവാഹം നടത്താൻ ബന്ധുക്കൾ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഗോരഖ് കാരണമാണ് യുവതിയുടെ വിവാഹം നടക്കാത്തതെന്നാണ് ബന്ധുക്കൾ കരുതി. ഇതിന്റെ പ്രതികരാമെന്നോണം ഗോരഖിനെ യുവതിയുടെ ബന്ധുക്കൾ ലോഹോനറിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് ഇരു കൂട്ടരും തമ്മിൽ വാക്കു തർക്കമുണ്ടായി. തൊട്ടുപിന്നാലെ യുവതിയുടെ ബന്ധുക്കൾ ഗോരഖിനെ അടിച്ച് നിലത്ത് വീഴിക്കുകയും കൈയിൽ കരുതിയ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. വഴിയാത്രക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ മാതാപിതാക്കള്‍, അതും മകളുടെ ഫോട്ടോ ഉപയോഗിച്ച്..! ദമ്പതികൾ തട്ടിയെടുത്തത് പതിനൊന്ന് ലക്ഷം രൂപ
ആറ്റിങ്ങൽ: മകളുടെ ഫോട്ടോ ഉപയോഗിച്ച് കാൻസർ രോഗിയും അനാഥയുമാണന്ന് സോഷ്യൽ മീഡിയായിലൂടെ പ്രചരിപ്പിച്ച് യുവാവിൽ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല താഴേവെട്ടൂർ ചിറ്റിലക്കാട്ട് റാഷിദ, ഭർത്താവ് ബൈജു നസീർ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അരീക്കോട് സ്വദേശിയായ യുവാവിൽനിന്നാണ് പണം തട്ടിയെടുത്തത്. റാഷിദ അവരുടെ മകളുടെ ഫോട്ടോ സോഷ്യൽ മീഡിയായിലൂടെ പ്രചരിപ്പിച്ച് താൻ അനാധയാണന്നും കാൻസർ രോഗിയാണന്നും ഉപ്പ ഉപേക്ഷിച്ച് പോയന്നും എറണാകുളത്ത് അനാഥാലയത്തിലാണ് താമസിക്കുന്നതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവാവ് ഒരു വർഷത്തിനിടെ പതിനൊന്ന് ലക്ഷം രൂപ അക്കൗണ്ടിലേക്ക് നൽകി വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നി അന്വേഷിച്ച് ചെന്നപ്പോഴാണ് തട്ടിപ്പ് മനസിലായത് . ഇവർ പലരെയും ഇതേ നിലയിൽ പറ്റിച്ചതായും ആർഭാട ജീവിതത്തിനാണ് പണം ഉപയോഗിച്ചതെന്നുംഅരീക്കോട് പോലീസ് പറഞ്ഞു. എസ്പി സുജിത്…
Read Moreപ്രതി ‘ആ സ്ത്രീ’! കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകം! ശ്വാസംമുട്ടിയുള്ള മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. മഹാരാഷ്ട്ര സ്വദേശിനിയായ ജി യറാം ജിലോട്ടിനെയാണ് ആശുപത്രിയിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ജിലോട്ടിനെപ്പം സെല്ലിൽ കഴിഞ്ഞിരുന്ന കോൽക്കത്ത സ്വദേശിനിയാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്യുമെന്നും കോഴിക്കോട് ഡിസിപി പറഞ്ഞു. ജിയയുടെ തലയുടെ പിന്നില്‍ ശക്തമായ അടിയേറ്റ മുഴയുണ്ട്. കഴുത്തില്‍ നഖത്തിന്റെ പാടുകളുമുണ്ട്. മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം ഒഴുകിയി രുന്നു. വ്യാഴാഴ്ച രാവിലെ അഞ്ചരയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസികാരോഗ്യകേന്ദ്രത്തിലെ മറ്റൊരു അന്തേവാസിനിയും ഇവരുമായി തലേന്നു വഴക്കുണ്ടായിരുന്നതായി അധികൃതർ പറയുന്നു. സെല്ലിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ജീവനക്കാരാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെ ത്തിയത്. ഒരേ സെല്ലിലുണ്ടായിരുന്ന കോൽക്കത്ത സ്വദേശിനിയും ജിയയുമായാണ് ബുധനാഴ്ച വൈകിട്ട് അടിപിടിയുണ്ടായത്. കോൽക്കത്ത സ്വദേശിനിക്ക് പരുക്കേറ്റതിനെ…
Read Moreതിങ്കളാഴ്ച മുതൽ അങ്കണവാടികൾ! ഉത്സവങ്ങൾ ഉത്സവംപോലെ; 1500 പേർക്ക് പങ്കെടുക്കാം; റോഡില്‍ പൊങ്കാലയില്ല; തീരുമാനങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ, ക്രഷുകൾ, കിൻഡർ ഗാർഡൻ ക്ലാസുകൾ തുടങ്ങിയവ തിങ്കളാഴ്ച മുതൽ ഓഫ് ലൈനായി പ്രവർത്തിക്കുകയാണ്. അതിനോടൊപ്പം അങ്കണവാടികളും തുറക്കാൻ വനിത ശിശുവികസന വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു. അങ്കണവാടികൾ തുടർച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ദോഷം ചെയ്യും. അങ്കണവാടികൾ തുറന്ന് കഴിഞ്ഞാൽ കുട്ടികൾക്ക് നൽകേണ്ട പോഷകാഹാരങ്ങൾ കൃത്യമായി നൽകാനും സാധിക്കും. ചെറിയ കുട്ടികളായതിനാൽ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കർശനമായ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതാണെന്നും മന്ത്രി അഭ്യർഥിച്ചു. ഉത്സവങ്ങൾ ഉത്സവംപോലെ; 1500 പേർക്ക് പങ്കെടുക്കാം; റോഡില്‍ പൊങ്കാലയില്ല തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്ക് കൂടുതല്‍ ഇളവ് അനുവദിച്ചു. ഉത്സവങ്ങളിൽ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. ആലുവ…
Read Moreഏറെ നാൾ നടത്തിയ അന്വേഷണം! കാണാതായ യുവതിയുടെ കൊലപാതകവുമായി മുൻമന്ത്രിയുടെ മകന് ബന്ധം; എസ്പി കുരുക്കിൽ
ലക്നോ: ഉത്തർപ്രദേശിൽ രണ്ട് മാസങ്ങള്‍ക്ക് മൂന്‍പ് കാണാതായ ദളിത് യുവതിയുടെ മൃതദേഹ അവശിഷ്ടം സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ ഫത്തേ ബഹദൂർ സിംഗിന്റെ ഉടമസ്ഥതയിലുള്ള ആശ്രമത്തിന് സമീപത്ത് നിന്നും കണ്ടെത്തി. 22കാരിയായ യുവതിയെ ഉന്നാവോയിൽ നിന്നാണ് കാണാതായത്. കേസിലെ മുഖ്യപ്രതി ഫത്തേ ബഹാദൂറിന്റെ മകൻ രാജോൾ സിംഗ് ആണെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. കൊല നടത്താനുള്ള കാരണം കൃത്യമായി മനസിലാക്കിയിട്ടില്ലെന്നും രാജാ സിംഗിനെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് വ്യക്തമാക്കി. ഏറെ നാൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം സംസ്കരിച്ച സ്ഥലം പോലീസിന് കണ്ടെത്താനായത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തിൽ ഉൾപ്പെട്ട കൂടൂതൽ പേരെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ഇത്തരമൊരു ആരോപണം ഉയരുന്നത് സമാജ്വാദി പാർട്ടിക്ക് ഏറെ ക്ഷീണം ചെയ്യുമെന്നാണ് കരുതുന്നത്.
Read Moreനാലുവർഷത്തിനുള്ളിൽ ബുധനാഴ്ചകളിൽ നടത്തിയത് നൂറിലധികം മോഷണം; ഒടുവിൽ പിടിയിലായതും ബുധനാഴ്ച;മോഷണരാജാവ് തിരുവാർപ്പ് അജി പിടിയിൽ
കോട്ടയം: നൂറിലധികം സ്ഥലങ്ങളിൽ മോഷണം നടത്തിയതിനു പിടിയിലായ തിരുവാർപ്പ് സ്വദേശിയെ റിമാൻഡ് ചെയ്തു. ജയിൽ മോചിതനായശേഷം നാലു വർഷത്തിനുള്ളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി 100 അധികം മോഷണം നടത്തിയതിനാണ് അറസ്റ്റ് ചെയ്തത്. തിരുവാർപ്പ് കാഞ്ഞിരം കിളിരൂർക്കര പത്തിൽ അജയനെ (തിരുവാർപ്പ് അജി-49)യാണു കൊല്ലം സിറ്റി പോലീസിന്റെ പ്രത്യേകസംഘം പിടികൂടിയത്. നിരവധി മോഷണകേസുകളിൽ 20 വർഷം ജയിൽ ശിക്ഷ അനുഭവിച്ചു നാല് വർഷം മുന്‍പാണ് ഇയാൾ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നു മോചിതനായത്. 19 വയസ് മുതൽ നിരന്തരം മോഷണം നടത്തിയിരുന്ന അജയനെ മാവേലിക്കര പോലീസും നേരത്തെ പിടികൂടിയിരുന്നു. കൊല്ലം സിറ്റി പോലീസ് പരിധിയിലെ കൊല്ലം വെസ്റ്റ്, ഈസ്റ്റ്, ഇരവിപുരം, ശക്തികുളങ്ങര, കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷൻ പരിധികളിൽ നടന്ന സമാന സ്വഭാവമുള്ള മോഷണങ്ങളെ തുടർന്ന് ഇയാളുടെ രേഖാചിത്രം തയാറാക്കി പോലീസ് തിരച്ചിൽ നടത്തുകയായിരുന്നു.…
Read More