ദേ​ശീ​യ​പാ​ത​യി​ൽ സി​സി​ടി​വി സ്ഥാ​പി​ച്ച് പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ചാ​ര​വൃ​ത്തി; ചാ​ര​ശൃം​ഖ​ല ത​ക​ർ​ത്ത് പ​ഞ്ചാ​ബ് പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ നി​ർ​ണാ​യ​ക​നീ​ക്ക​ങ്ങ​ൾ പാ​ക്കി​സ്ഥാ​നു ചോ​ർ​ത്തു​ന്ന ചാ​ര​ശൃം​ഖ​ല ത​ക​ർ​ത്ത് പ​ഞ്ചാ​ബ് പോ​ലീ​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ക് ധ​രി​വാ​ൾ സ്വ​ദേ​ശി ബ​ൽ​ജി​ത് സിം​ഗ് എ​ന്ന ബി​ട്ടു​വി​നെ സു​ജാ​ൻ​പു​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്താ​ൻ​കോ​ട്ട്-​ജ​മ്മു ദേ​ശീ​യ​പാ​ത​യി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഒ​രു പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ക​ട​യി​ലാ​ണ് ഇ​യാ​ൾ ര​ഹ​സ്യ​മാ​യി സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ച്ച​ത്.

കാ​മ​റ‍​യി​ൽ​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റ് വ​ഴി പാ​ക്കി​സ്ഥാ​നി​ലെ​യും വി​ദേ​ശ​ത്തെ​യും ചാ​ര​ന്മാ​ർ​ക്ക് ത​ത്സ​മ​യം ല​ഭ്യ​മാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​ത്താ​ൻ​കോ​ട്ടി​ലെ മു​തി​ർ​ന്ന പോ​ലീ​സ് ഓ​ഫീ​സ​ർ ദ​ൽ​ജീ​ന്ദ​ർ സിം​ഗ് ധി​ല്ല​ൻ അ​റി​യി​ച്ചു. ദു​ബാ​യി​ലു​ള്ള അ​ജ്ഞാ​ത​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ കാ​മ​റ സ്ഥാ​പി​ച്ച​തെ​ന്നും ഇ​തി​നാ​യി 40,000 രൂ​പ പ്ര​തി​ഫ​ലം ല​ഭി​ച്ച​താ​യും പ്ര​തി സ​മ്മ​തി​ച്ചു.

ഇ​യാ​ളി​ൽ നി​ന്ന് വൈ​ഫൈ റൂ​ട്ട​റും സി​സി​ടി​വി കാ​മ​റ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് ബ​ൽ​ജി​ത് സിം​ഗി​നെ കൂ​ടാ​തെ വി​ക്രം​ജി​ത് സിം​ഗ്, ബ​ൽ​വി​ന്ദ​ർ സിം​ഗ്, ത​ര​ൺ​പ്രീ​ത് സിം​ഗ് എ​ന്നി​വ​ർ​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഒ​ളി​വി​ലു​ള്ള പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

ക​ഴി​ഞ്ഞ​മാ​സം, പാ​ക് ഐ​എ​സ്ഐ പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ടു ചാ​ര​സം​ഘ​ട​ന​ക​ളെ​ക്കൂ​ടി സ​മാ​ന​മാ​യ രീ​തി​യി​ൽ ത​ക​ർ​ത്തി​രു​ന്നു. ജ​ല​ന്ധ​ർ, ക​പു​ർ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ചൈ​നീ​സ് നി​ർ​മി​ത സോ​ളാ​ർ സി​സി​ടി​വി കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ച് സൈ​നി​ക താ​വ​ള​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ചോ​ർ​ത്തി​യ മൂ​ന്നു പേ​രെ പി​ടി​കൂ​ടി​യ​ത്.

പ​ര​മ്പ​രാ​ഗ​ത വ​യ​റിം​ഗു​ക​ളോ വൈ​ദ്യു​തി ക​ണ​ക്ഷ​നോ ആ​വ​ശ്യ​മി​ല്ലാ​ത്ത, ഫോ​ർ ജി ​ക​ണ​ക്റ്റി​വി​റ്റി​യു​ള്ള ഇ​ത്ത​രം അ​ത്യാ​ധു​നി​ക കാ​മ​റ​ക​ൾ വ​ഴി​യാ​ണ് ഇ​വ​ർ ദൃ​ശ്യ​ങ്ങ​ൾ ത​ത്സ​മ​യം പാ​ക് ഹാ​ൻ​ഡ്‌​ല​ർ​മാ​ർ​ക്ക് അ​യ​ച്ചി​രു​ന്ന​തെ​ന്ന് പ​ഞ്ചാ​ബ് ഡി​ജി​പി ഗൗ​ര​വ് യാ​ദ​വ് വ്യ​ക്ത​മാ​ക്കി.

ഇ​തി​നി​ടെ, ക​പു​ർ​ത്ത​ല മി​ലി​ട്ട​റി ക്യാ​മ്പി​ന് സ​മീ​പം കാ​മ​റ സ്ഥാ​പി​ക്കാ​ൻ പാ​ക് ഭീ​ക​ര​നാ​യ ഫൗ​ജി എ​ന്ന​യാ​ൾ പ്ര​തി​ക​ൾ​ക്ക് 35,000 രൂ​പ ന​ൽ​കി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ൽ ചി​ല​ർ​ക്ക് പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു ഡ്രോ​ൺ വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ളു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment