എ​ണ്ണ​ത്തി​ല്‍ കു​റ​വു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഹി​ന്ദു​ക്ക​ള്‍​ക്ക് ന്യൂ​ന​പ​ക്ഷ​പ​ദ​വി ! സു​പ്രീം​കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ല​വു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍…

ഹി​ന്ദു​ക്ക​ള്‍ ന്യൂ​ന​പ​ക്ഷ​മാ​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ അ​വ​ര്‍​ക്കു ഭ​ര​ണ​ഘ​ട​ന​യു​ടെ 29, 30 വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മു​ള്ള അ​വ​കാ​ശ​ങ്ങ​ള്‍ ന​ല്‍​കാ​വു​ന്ന​താ​ണെ​ന്നു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.

അ​ത​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഇ​തി​നാ​വ​ശ്യ​മാ​യ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു.

മി​സോ​റം, നാ​ഗാ​ലാ​ന്‍​ഡ്, മ​ണി​പ്പു​ര്‍, മേ​ഘാ​ല​യ, അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ല​ക്ഷ​ദ്വീ​പ്, ല​ഡാ​ക്ക്, ക​ശ്മീ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ണ്ണ​ത്തി​ല്‍ കു​റ​വാ​യ​തി​നാ​ല്‍ ഹി​ന്ദു​ക്ക​ള്‍​ക്കു ന്യൂ​ന​പ​ക്ഷ പ​ദ​വി ന​ല്‍​ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ലാ​ണു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മ​ത, ഭാ​ഷാ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ചു​ള്ള​താ​ണ് ഭ​ര​ണ​ഘ​ട​ന​യു​ടെ 29-ാം അ​നുഛേ​ദം. ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നും ന​ട​ത്താ​നു​മു​ള്ള അ​വ​കാ​ശ​മാ​ണ് 30-ാം അ​നുഛേ​ദ​ത്തി​ല്‍ പ​റ​യു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ ജ​ന​സം​ഖ്യ പ​രി​ശോ​ധി​ച്ച് ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ നി​ര്‍​ണ​യി​ക്കാ​ന്‍ സം​സ​ഥാ​ന​ങ്ങ​ള്‍​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നു ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്താ​നു​ള്ള അ​വ​കാ​ശം സം​ബ​ന്ധി​ച്ച ടി.​എം.​എ. പൈ ​കേ​സി​ലെ വി​ധി​ന്യാ​യ​ത്തി​ല്‍ സു​പ്രീം കോ​ട​തി​യു​ടെ പ​തി​നൊ​ന്നം​ഗ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

യ​ഹൂ​ദ​ന്മാ​രെ മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍ മ​ത​ന്യൂ​ന​പ​ക്ഷ​മാ​യും ഉ​റു​ദു, തെ​ലു​ങ്ക്, മ​ല​യാ​ളം, ത​മി​ഴ്, മ​റാ​ത്തി, തു​ളു ഭാ​ഷ​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ ഭാ​ഷാ​ന്യൂ​ന​പ​ക്ഷ​മാ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള കീ​ഴ്വ​ഴ​ക്കം ഹ​ര്‍​ജി​ക്കാ​ര​നാ​യ അ​ശ്വ​നി ഉ​പാ​ധ്യാ​യ വി​ശ​ദീ​ക​രി​ച്ചു.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്കാ​യു​ള്ള വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍​ക്കു ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സം​ര​ക്ഷ​ണ​മു​ണ്ടെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മി​ഷ​ന്‍ നി​യ​മം (1992), ദേ​ശീ​യ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന ക​മ്മി​ഷ​ന്‍ നി​യ​മം (2004) എ​ന്നി​വ പാ​സാ​ക്കി​യ​തു പാ​ര്‍​ല​മെ​ന്റി​ന്റെ അ​ധി​കാ​ര​പ​രി​ധി​യി​ലാ​ണെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

Related posts

Leave a Comment