തന്‍റെ വിശ്വസ്തനെ ഡ്രൈവറാക്കാൻ കൗൺസിൽയോഗം വിസമ്മതിച്ചു;  ഔ​ദ്യോ​ഗി​ക വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ചെ​യ​ർ​മാ​ൻ എത്തിയത് സൈ​ക്കി​ളി​ൽ

മാ​വേ​ലി​ക്ക​ര: ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന് താ​ല്‍​ക്കാ​ലി​ക ഡ്രൈ​വ​റെ നി​യ​മി​ച്ച ന​ട​പ​ടി​യോ​ട് കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ വി​യോ​ജി​പ്പ്.

ത​നി​ക്ക് വി​ശ്വ​സ്ത​നാ​യ ആ​ളി​നെ നി​യോ​ഗി​ക്കാ​ന്‍ കൗ​ണ്‍​സി​ല്‍ അ​നു​മ​തി ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ വാ​ഹ​നം വേ​ണ്ടെ​ന്ന നി​ല​പാ​ട് അ​റി​യി​ച്ച് ചെ​യ​ർ​മാ​ൻ കെ.​വി.​ശ്രീ​കു​മാ​ര്‍ ത​ൻ്റെ സൈ​ക്കി​ളി​ൽ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലെ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം ഓ​ഫീ​സി​ലെ​ത്താ​ൻ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ലി​ല്‍ അ​റി​യി​ച്ചി​രു​ന്നു. യോ​ഗ​ത്തി​ന് ശേ​ഷം ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന്റെ താ​ക്കോ​ല്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് തി​രി​കെ ന​ല്‍​കി​യ ചെ​യ​ര്‍​മാ​ന്‍ സു​ഹൃ​ത്തി​ന്റെ സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച ന​ട​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലാ​യി​രു​ന്നു പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. പി​എ​സ്‌​സി വ​ഴി​യു​ള​ള ഡ്രൈ​വ​റു​ടെ അ​ഭാ​വ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ നി​യോ​ഗി​ച്ച ഡ്രൈ​വ​റെ അം​ഗീ​ക​രി​ക്കാ​ന്‍ എ​ഡി​എ​ഫ്, ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ത​യ്യാ​റാ​യി​ല്ല.

ഭൂ​രി​പ​ക്ഷ​ത്തി​ന്റെ വി​യോ​ജി​പ്പി​നെ തു​ട​ര്‍​ന്ന് ഡ്രൈ​വ​ര്‍ നി​യ​മ​നം എ​ന്ന അ​ജ​ന്‍​ഡ പാ​സാ​ക്കു​വാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ന​ഗ​ര​സ​ഭ​യി​ല്‍ പി​എ​സ്‌​സി നി​യ​മ​ന​മാ​യി

ര​ണ്ടും താ​ല്‍​ക്കാ​ലി​ക്കാ​രാ​യി നാ​ലും ഡ്രൈ​വ​ര്‍​മാ​ര്‍ ഉ​ണ്ടെ​ന്നും അ​തി​നാ​ല്‍ പു​തു​താ​യി ഒ​രാ​ളെ താ​ല്‍​ക്കാ​ലി​ക​മാ​യി നി​യ​മി​ക്കേ​ണ്ടാ​യെ​ന്നു​മു​ള​ള നി​ല​പാ​ട് എ​ഡി​എ​ഫ്, ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ സ്വീ​ക​രി​ച്ചു.

ത​ന്റെ വാ​ഹ​ന​ത്തി​ന് ത​നി​ക്കു വി​ശ്വ​സ്ത​നാ​യ ആ​ളി​നെ നി​യോ​ഗി​ക്കു​ന്ന മു​ന്‍ ചെ​യ​ര്‍​മാ​ന്മാ​രു​ടെ കീ​ഴ് വ​ഴ​ക്കം താ​ന്‍ തു​ട​രു​ക​യാ​ണെ​ന്നും അ​തി​നു അ​നു​വ​ദി​ക്ക​ണ​മെ​ന്നും ചെ​യ​ര്‍​മാ​ന്‍ ശ്രീ​കു​മാ​ര്‍ കൗ​ണ്‍​സി​ലി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് എ​ഡി​എ​ഫ്, ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സാ​രി​ച്ച അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.

Related posts

Leave a Comment