ഇ​ന്ത്യ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ക​ളി​ക്കും

champiomns-trophyമും​ബൈ: വ​രു​മാ​ന ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ഐ​സി​സി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​ക്കു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ക്കാ​തെ ഉ​ട​ക്കി മാ​റി​നി​ൽ​ക്കു​ന്ന ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡി​നു നെ​രെ (ബി​സി​സി​ഐ) വ​ടി​യെ​ടു​ത്ത് സു​പ്രീം കോ​ട​തി നി​യ​മി​ച്ച ഇ​ട​ക്കാ​ല സ​മി​തി. ഇം​ഗ്ല​ണ്ടി​ല്‍ ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​യ്ക്കു​ള്ള ടീ​മി​നെ എ​ത്ര​യും വേ​ഗം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഇ​ട​ക്കാ​ല സ​മി​തി ബി​സി​സി​ഐ​ക്ക് നി​ർ‌​ദേ​ശം ന​ൽ​കി. ഉ​ട​ൻ​ത​ന്നെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി വി​ളി​ച്ച് ടീ​മി​നെ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് വി​നോ​ദ് റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​യ്ക്കു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ടീ​മി​നെ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് എ​ന്താ​ണെ​ന്ന് ബി​സി​സി​ഐ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​മി​താ​ബ് ചൗ​ദ​രി​യോ​ട് സ​മി​തി ചോ​ദി​ച്ചു. അ​മി​താ​ബ് ചൗ​ദ​രി​ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് ഇ​ട​ക്കാ​ല സ​മി​തി ഇ​ക്കാ​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇ​ട​ക്കാ​ല സ​മി​തി നി​ർ​ദേ​ശം വ​ന്ന​തോ​ടെ ഇ​ന്ത്യ ഐ​സി​സി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ക​ളി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന്‍റെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ൾ ബി​സി​സി​ഐ സ്വീ​ക​രി​ച്ചാ​ൽ, സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു നേ​ര​ത്തെ ഇ​ട​ക്കാ​ല സ​മി​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ടൂ​ര്‍​ണ​മെ​ന്‍റി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം ഏ​പ്രി​ല്‍ 25 ആ​യി​രു​ന്നു. എ​ന്നാ​ല്‍ ഐ​സി​സി​യു​മാ​യു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ബി​സി​സി​ഐ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല. പ്ര​തി​ഫ​ല​ത്തി​ന്‍റെ വി​ഹി​ത​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് ബി​സി​സി​ഐ​യെ​യും ഐ​സി​സി​യെ​യും ത​മ്മി​ലു​ള്ള ഉ​ട​ക്കി​ന് കാ​ര​ണ​മാ​യ​ത്.

അ​വ​സാ​ന ദി​വ​സ​ത്തി​നു മു​മ്പ് ടീം ​പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ അ​തി​നു​ശേ​ഷ​വും ടീ​മി​നെ പ്ര​ഖ്യാ​പി​ക്കാ​ന്‍ ഐ​സി​സി നി​യ​മ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ ഒ​ഴി​കെ ടൂ​ര്‍​ണ​മെ​ന്‍റി​നു​ള്ള മ​റ്റ് ഏ​ഴു ടീ​മു​ക​ളും ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ 18 വ​രെ​യാ​ണ് ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ടൂ​ര്‍​ണ​മെ​ന്‍റ് ന​ട​ക്കു​ന്ന​ത്.

Related posts