ആ​ദ്യം ലൂ​ണ, പി​ന്നെ ച​ന്ദ്ര​യാ​ൻ..! ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ൽ ചാ​ന്ദ്ര​യാ​ൻ 3 ന്‍റെ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് 23ന്

ബം​ഗ​ളൂ​രു: ഇ​ന്ത്യ വി​ക്ഷേ​പി​ച്ച ച​ന്ദ്ര​യാ​ൻ 3 ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​നു മു​ൻ​പു റ​ഷ്യ​യു​ടെ ലൂ​ണ-25 പേ​ട​കം ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങും.

ച​ന്ദ്ര​യാ​ൻ ജൂ​ലൈ 14നും ​ലൂ​ണ ഓ​ഗ​സ്റ്റ് 10നു​മാ​ണ് വി​ക്ഷേ​പി​ച്ച​ത്. ച​ന്ദ്ര​യാ​ന് ഒ​ന്നോ ര​ണ്ടോ ദി​വ​സം മു​ന്പ് ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ ലൂ​ണ ഇ​റ​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന.

ച​ന്ദ്ര​യാ​ന്‍റെ റോ​ക്ക​റ്റി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​യ സോ​യൂ​സ് റോ​ക്ക​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ലൂ​ണ​യു​ടെ സ​ഞ്ചാ​രം.

അ​തേ​സ​മ​യം, പ്രൊ​പ്പ​ൽ​ഷ​ൻ മൊ​ഡ്യൂ​ളി​ൽ​നി​ന്നു ലാ​ൻ​ഡ​ർ മൊ​ഡ്യൂ​ൾ വി​ജ​യ​ക​ര​മാ​യി വേ​ർ​പെ​ടു​ത്തി​യ​തോ​ടെ ച​ന്ദ്ര​യാ​ൻ 3 മ​റ്റൊ​രു പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ല് കൂ​ടി പി​ന്നി​ട്ടു.

മൊ​ഡ്യൂ​ൾ ഇ​പ്പോ​ൾ ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തോ​ട് അ​ടു​ക്കു​ന്ന ഒ​രു ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ൽ ചാ​ന്ദ്ര​യാ​ൻ 3 ന്‍റെ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് 23നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്

Related posts

Leave a Comment