ആ​ര്‍​ഭാ​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് വീ​ടു ന​ല്‍​കും; വ്യ​ത്യ​സ്ത പ്ര​ചാ​ര​ണ​വു​മാ​യി ചാ​ണ്ടി ഉ​മ്മ​ന്‍

ആ​​ര്‍​ഭാ​​ട​​ങ്ങ​​ള്‍ ഒ​​ഴി​​വാ​​ക്കി പു​​തു​​പ്പ​​ള്ളി​​യി​​ല്‍ ഗ്രീ​​ന്‍ പ്രോ​​ട്ടോ​​കോ​​ള്‍ പ്ര​​കാ​​രം പ്ര​​ചാ​​ര​​ണം ന​​ട​​ത്താ​​ന്‍ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി ചാ​​ണ്ടി ഉ​​മ്മ​​ന്‍. പ്ര​​ചാ​​ര​​ണ​​ത്തി​​ല്‍ ഫ്ള​​ക്സ് ബോ​​ര്‍​ഡു​​ക​​ളും ബാ​​ന​​റു​​ക​​ളും ഒ​​ഴി​​വാ​​ക്കു​​മെ​​ന്നും ചാ​​ണ്ടി ഉ​​മ്മ​​ന്‍ പ​​റ​​ഞ്ഞു. മ​​ണ്ഡ​​ല​​ത്തി​​ലെ വീ​​ടു​​ക​​ള്‍ ക​​യ​​റി​​യി​​റ​​ങ്ങി വോ​​ട്ടു​​തേ​​ടു​​മെ​​ന്നും ബാ​​ന​​റു​​ക​​ള്‍​ക്കും ബോ​​ര്‍​ഡു​​ക​​ള്‍​ക്കു​​മാ​​യി ചെ​​ല​​വ​​ഴി​​ക്കു​​ന്ന തു​​ക പാ​​വ​​പ്പെ​​ട്ട​​വ​​ര്‍​ക്കു വീ​​ടു​​വ​​ച്ചു ന​​ല്‍​കാ​​ന്‍ ഉ​​പ​​യോ​​ഗി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഭ​​വ​​ന​​ര​​ഹി​​ത​​രി​​ല്ലാ​​ത്ത പു​​തു​​പ്പ​​ള്ളി എ​​ന്ന ല​​ക്ഷ്യം യാ​​ഥാ​​ര്‍​ഥ്യ​​മാ​​ക്കാ​​നു​​ള്ള പ​​രി​​ശ്ര​​മ​​ത്തി​​ലാ​​ണ്. അ​​തി​​നാ​​യി ഉ​​മ്മ​​ന്‍​ചാ​​ണ്ടി ഭ​​വ​​ന​​നി​​ര്‍​മാ​​ണ പ​​ദ്ധ​​തി​​യു​​ടെ ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ 50 വീ​​ടു​​ക​​ളു​​ടെ നി​​ര്‍​മാ​​ണ​​മാ​​ണ് ആ​​രം​​ഭി​​ച്ച​​ത്. ര​​ണ്ട​​ര വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ല്‍ ത​​ന്നെ ഇ​​തി​​ല്‍ 47 വീ​​ടു​​ക​​ളു​​ടെ നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​ക്കി ഗൃ​​ഹ​​പ്ര​​വേ​​ശം ന​​ട​​ത്തി. ശേ​​ഷി​​ക്കു​​ന്ന മൂ​​ന്ന് വീ​​ടു​​ക​​ളു​​ടെ നി​​ര്‍​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.

100 വീ​​ടു​​ക​​ള്‍​കൂ​​ടി നി​​ര്‍​മി​​ച്ചു​​ന​​ല്‍​കാ​​നാ​​ണു തീ​​രു​​മാ​​നം. അ​​ഞ്ച് വ​​ര്‍​ഷം​​കൊ​​ണ്ട് നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തീ​​ക​​രി​​ക്കാ​​നാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഇ​​തി​​ല്‍ 25 വീ​​ടു​​ക​​ള്‍​ക്ക് ക​​ഴി​​ഞ്ഞ​​ദി​​വ​​സം ത​​റ​​ക്ക​​ല്ലി​​ട്ടു. ഇ​​തി​​നെ​​ല്ലാ​​മു​​ള്ള പ​​ണം ക​​ണ്ടെ​​ത്തേ​​ണ്ട​​തു​​ണ്ട്. ഇ​​തി​​നാ​​യി​​ട്ടാ​​ണ് ആ​​ര്‍​ഭാ​​ട​​ങ്ങ​​ള്‍ ഒ​​ഴി​​വാ​​ക്കു​​ന്ന​​ത്. പു​​തു​​പ്പ​​ള്ളി മ​​ണ്ഡ​​ല​​ത്തി​​ലെ ജ​​ന​​ങ്ങ​​ള്‍​ക്ക് ത​​ന്നെ​​യും ത​​ന്‍റെ പ്ര​​സ്ഥാ​​ന​​ത്തെ​​യും അ​​റി​​യാം. ആ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ എ​​ന്തി​​ന് ധൂ​​ര്‍​ത്ത് ന​​ട​​ത്ത​​ണ​​മെ​​ന്നാ​​ണു ചാ​​ണ്ടി​​യു​​ടെ ചോ​​ദ്യം.

റോ​​ഡ് ഷോ, ​​സൈ​​ക്കി​​ള്‍ റാ​​ലി, ജ​​ന​​സ​​മ്പ​​ര്‍​ക്ക​​യാ​​ത്ര തു​​ട​​ങ്ങി നി​​ര​​വ​​ധി​​യാ​​യ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ലൂ​​ടെ ജ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​ച്ചെ​​ന്നു​​ള്ള പ്ര​​ചാ​​ര​​ണ​​മാ​​ണ് ല​​ക്ഷ്യം. വ​​ര്‍​ഷ​​ങ്ങ​​ളാ​​യി ജ​​ന​​ങ്ങ​​ള്‍​ക്കി​​ട​​യി​​ലാ​​ണു പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്. ഫ്ള​​ക്സു​​ക​​ളി​​ല​​ല്ല, ജ​​ന​​മ​​ന​​സു​​ക​​ളി​​ലാ​​ണ് സ്ഥാ​​നം ല​​ഭി​​ക്കേ​​ണ്ട​​തെ​​ന്നാ​​ണ് വി​​ശ്വ​​സി​​ക്കു​​ന്ന​​ത്.

ഡി​​ജി​​റ്റ​​ല്‍ യു​​ഗ​​മാ​​ണ്. എ​​ല്ലാ വീ​​ടു​​ക​​ളി​​ലും ക​​ട​​ന്നു​​ചെ​​ല്ലാ​​ന്‍ ഇ​​ത്ത​​രം അ​​വ​​സ​​ര​​ങ്ങ​​ള്‍ ഏ​​റെ​​യു​​ണ്ട്. പോ​​സ്റ്റ​​റു​​ക​​ളു​​ടെ ഉ​​പ​​യോ​​ഗ​​വും കു​​റ​​യ്ക്കും. നോ​​ട്ടീ​​സു​​ക​​ളും സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യും പ​​ര​​മാ​​വ​​ധി ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള പ്ര​​ചാ​​ര​​ണ​​ത്തി​​നാ​​യി​​രി​​ക്കും പ്രാ​​ധാ​​ന്യം. ഡോ​​ര്‍ ടു ​​ഡോ​​ര്‍ പ്ര​​ചാ​​ര​​ണ​​വും കൂ​​ടു​​ത​​ല്‍ ഊ​​ര്‍​ജി​​ത​​മാ​​ക്കു​​മെ​​ന്ന് ചാ​​ണ്ടി ഉ​​മ്മ​​ന്‍ പ​​റ​​ഞ്ഞു.

Related posts

Leave a Comment