സംസ്ഥാനത്ത് മദ്യം കിട്ടാനില്ലാത്ത സാഹചര്യം;  ചാരായവും കോടയും ഒഴുകുന്നു ; പരിശോധന ശക്തമാക്കി എക്സൈസ്

നെ​ടു​മ​ങ്ങാ​ട് : എ​ക്സൈ​സ് വ​കു​പ്പ് വ്യാ​പ​ക​മാ​യി നടത്തിയ റെ​യ്‌​ഡിൽ 7200 ലി​റ്റ​ർ ചാ​രാ​യ​വും 510 ലി​റ്റ​ർ കോ​ട​യും ക​ണ്ടെ​ടു​ത്തു.

കോ​വി​ഡ് 19 വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി വി​ദേ​ശ​മ​ദ്യ​ഷോ​പ്പു​ക​ൾ, ബാ​റു​ക​ൾ, ക​ള്ളു​ഷാ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​ട​ഞ്ഞു​കി​ട​ക്കു​ന്നതിനാൽ വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​വി​നോ​ദ് കു​മാ​റി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് ചാരായവും കോടയും കണ്ടെടുത്തത്.

ഭ​ര​ത​ന്നൂ​രി​ൽ വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റു​ന്ന​തി​നാ​യി 40 ലി​റ്റ​ർ കോ​ട സൂ​ക്ഷി​ച്ച കു​റ്റ​ത്തി​ന് ഭ​ര​ത​ന്നൂ​ർ ശ​ര​ണ്യ നി​വാ​സി​ൽ ശി​വ​പ്ര​സാ​ദ് (51)നേയും മൈ​ല​മൂ​ട് ചെ​ട്ടി​യെ​ക്കൊ​ന്ന​ക​യം സി​നി ഭ​വ​നി​ൽ ചാ​രാ​യം വാ​റ്റു​ന്ന​തി​നാ​യി 30 ലി​റ്റ​ർ കോ​ട സൂ​ക്ഷി​ച്ച കു​റ്റ​ത്തി​ന് സി​നി​മോ​നെയും പോലീസ് അറസ്റ്റ് ചെയ്തു.

അ​രി​പ്പ ഫോ​റ​സ്റ്റ് ട്രെ​യി​നി​ംഗ് കോ​ളേ​ജി​നു​ള്ളി​ലെ ഉ​ൾ​വ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 7.200 ലി​റ്റ​ർ ചാ​രാ​യ​വും 440 ലി​റ്റ​ർ കോ​ട​യും ഏ​ക​ദേ​ശം അ​ൻ​പ​തി​നാ​യി​രം രൂ​പ വി​ല​വ​രു​ന്ന വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത് കൊ​ല്ലം ജി​ല്ല​യി​ൽ പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ൽ കു​ള​ത്തൂ​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് ബീ​ഡി​കു​ന്ന് ക​ല്ലും​കു​ഴി വീ​ട്ടി​ൽ അ​ശോ​ക​ൻ, പെ​രി​ങ്ങ​മ്മ​ല വി​ല്ലേ​ജി​ൽ അ​രി​പ്പ അ​മ്മ​യ​മ്പ​ലം ച​തു​പ്പി​ൽ വീ​ട്ടി​ൽ ര​വി എ​ന്നി​വ​രു​ടെ പേ​രി​ലും അ​ബ്കാ​രി കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്‌​ത്‌ റി​മാ​ൻഡ് ചെ​യ്‌​തു.

വ​ന​പ്ര​ദേ​ശ​ത്ത് കഴിഞ്ഞ ദിവസം രാ​ത്രി 11 .30ന് നടത്തിയ പരിശോധ നയിലാണ് എ​ക്‌​സൈ​സ് സം​ഘം ഇവരെ കണ്ടെത്തിയത്.അ​ലു​മി​നി​യം ക​ല​ങ്ങ​ളി​ലും പ്ലാ​സ്റ്റി​ക് കു​ട​ങ്ങ​ളി​ലും പ്ലാ​സ്റ്റി​ക് ക​വ​റി​ലു​മാ​യാ​ണ് 400 ലി​റ്റ​റോ​ളം വ​രു​ന്ന കോ​ട ഒ​ളി​പ്പി​ച്ച് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. വി​നോ​ദ്‌​കു​മാ​റി​ന്‍റെ നേ​തൃത്വ​ത്തി​ൽ ന​ട​ന്ന റെ​യ്‌​ഡി​ൽ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ കെ.​എ​ൻ. മ​നു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ന​ജി​മു​ദീ​ൻ, ഗോ​പ​കു​മാ​ർ, മു​ഹ​മ്മ​ദ് മി​ലാ​ദ്, ഷ​ജീ​ർ, മ​ഹേ​ഷ്, ഷ​ജിം, ഡ്രൈ​വ​ർ സു​നി​ൽ പോ​ൾ ജെ​യി​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment