മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വ് ശോഭയും  മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഭർത്താവും കോവിഡ് ബാധിച്ചു മരിച്ചു

കാ​ട്ടാ​ക്ക​ട : ഭാ​ര്യ​യും ഭ​ർ​ത്താ​വും കോ​വി​ഡ് ബാധിച്ച് മരിച്ചു . മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വ് എ​സ്.​എ​ൽ.​ശോ​ഭ ( 50 )ഭ​ർ​ത്താ​വ് റി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും കോ​ൺ​ഗ്ര​സ് സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യ സോ​മ​ൻ ( 61 )എ​ന്നി​വ​രാ​ണ് കോ​വി​ഡ് ബാധിച്ച് മരിച്ചത്.

കൊ​ല്ല​ത്ത് മ​ക​ളു​ടെ വീ​ട്ടി​ൽ ചി​കി​ത്സാ​ർഥം പോ​യ ശോ​ഭ കോ​വി​ഡ് ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ വൈ​കുന്നേരം മരിക്കുന്നത്.

ഭ​ർ​ത്താ​വ് ന​ടു​ക്കാ​ടു​ള്ള വീ​ട്ടി​ൽ കോ​വി​ഡ് ബാ​ധി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.​അ​സു​ഖം മൂ​ർ​ച്ഛി​ച്ച് ശ്വാ​സ ത​ട​സം നേ​രി​ട്ട് പു​ല​ർ​ച്ചെ സോ​മ​നും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment