പ്ര​ള​യ​കാ​ല​ത്ത് ത​ക​ർ​ന്ന റോ​ഡി​ന് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മോ​ക്ഷ​മി​ല്ല; അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി ചോ​ണാ​ട് റോ​ഡ്

മു​ക്കം: ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ത​ക​ർ​ന്ന റോ​ഡി​ന് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മോ​ക്ഷ​മി​ല്ല. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ മു​ക്കം പാ​ല​ത്തി​ന് സ​മീ​പം ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​ക്ക് സ​മാ​ന്ത​ര​മാ​യി മു​ക്കം പാ​ലം – ചോ​ണാ​ട് റോ​ഡാ​ണ് ഇ​നി​യും ന​ന്നാ​ക്കാ​തെ അ​പ​ക​ടാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച റോ​ഡ് ഒാഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ നൂ​റ് മീ​റ്റ​റോ​ളം റോ​ഡി​ന്‍റെ നേ​ർ പ​കു​തി ക​ര​യ​ടി​ഞ്ഞ് വ​ൻ ഗ​ർ​ത്ത​മാ​യി​രി​ക്കു​ക​യാ​ണ്. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള സു​ഗ​മ​മാ​യ സ​ഞ്ചാ​രം ത​ട​സപ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ലും​ ഇ​രു​ച​ക്ര​വാ​ഹ​ന​വും കാ​റും ഉ​ൾ​പ്പ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ സാ​ഹ​സി​ക ഓ​ട്ടം ന​ട​ത്തു​ന്നു​ണ്ട്.

അ​ടി തെ​റ്റി​യാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് പ​തി​യി​രി​ക്കു​ന്ന​ത്. നേ​രെ ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ലാ​ണ് ചെ​ന്ന് പ​തി​ക്കു​ക. ക​ര​യി​ടി​ഞ്ഞ ഭാ​ഗം കെ​ട്ടാ​നു​ള്ള ഫ​ണ്ട് ഇ​തു​വ​രെ​യും പാ​സാ​യി​ട്ടി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം സു​ഹ​റ ക​രു​വോ​ട്ട് പ​റ​ഞ്ഞു. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ടാ​റിം​ഗി​ന് ഫ​ണ്ട് പാ​സാ​യെ​ങ്കി​ലും പ്ര​ള​യം വ​ന്ന​തി​നാ​ൽ ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. നൂ​റോ​ളം വീ​ട്ടു​കാ​രു​ടെ വ​ഴി മു​ട​ങ്ങി​യി​ട്ടും റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ത്ത​തി​ലു​ള്ള പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

Related posts