തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രു​മ്പോള്‍..! ഭ​ർ​ത്താ​വി​നെ മ​ർ​ദി​ക്കു​ന്ന​ത് ത​ട​ഞ്ഞ വീ​ട്ട​മ്മ​യ്ക്ക് ക്രൂ​ര; മ​ർ​ദ​നം; സംഭവം ചെറുതോണിയില്‍

ചെ​റു​തോ​ണി: ഭ​ർ​ത്താ​വി​നെ ഏ​താ​നും യു​വാ​ക്ക​ൾ​ചേ​ർ​ന്ന് മ​ർ​ദി​ക്കു​ന്ന​തു​ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച വീ​ട്ട​മ്മ​യ്ക്ക് ക്രൂ​ര മ​ർ​ദ​നം.

മു​രി​ക്കാ​ശേ​രി – തേ​ക്കി​ൻ​ത​ണ്ട് മു​ണ്ട​ക്ക​ൽ ഷാ​ജി​യു​ടെ ഭാ​ര്യ മോ​ളി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​വ​ർ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മോ​ളി തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രു​ന്പോ​ൾ ഭ​ർ​ത്താ​വ് ഷാ​ജി​യെ അ​യ​ൽ​വാ​സി​ക​ളാ​യ യു​വാ​ക്ക​ൾ​ചേ​ർ​ന്ന് മ​ർ​ദി​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.

മോ​ളി ത​ട​സം​പി​ടി​ച്ച​പ്പോ​ഴാ​ണ് മ​ർ​ദ​ന​മേ​റ്റ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ല​യി​ലും മു​ഖ​ത്തും ക്ഷ​ത​മേ​റ്റ മോ​ളി നി​ല​ത്തു​വീ​ഴു​ക​യാ​യി​രു​ന്നു.

ഷാ​ജി മു​റി​ക്കാ​ശേ​രി പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി. മു​രി​ക്കാ​ശേ​രി​യി​ലെ സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ൽ​നി​ന്നും വാ​യ്പ​യെ​ടു​ത്ത​തി​ന്‍റെ തി​രി​ച്ച​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നു പ​റ​യു​ന്നു.

എ​ന്നാ​ൽ സം​ഭ​വം വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും ത​ന്‍റെ പി​താ​വി​നെ ഫോ​ണി​ലൂ​ടെ ഷാ​ജി ചീ​ത്ത​വി​ളി​ച്ച​ത് ചോ​ദ്യം​ചെ​യ്യു​ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും സം​ഭ​വ​ത്തി​ലെ എ​തി​ർ​ക​ക്ഷി രാ​ജേ​ഷ് പ​റ​ഞ്ഞു.

രാ​ജേ​ഷും സ​ഹോ​ദ​ര​ൻ ര​ജീ​ഷും അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. മു​രി​ക്കാ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Related posts

Leave a Comment