ആ​ശു​പ​ത്രി​യി​ലു​മാ​യി പ​ണി​യും​പോ​യി: കൊ​ച്ചി ചി​ക്കിം​ഗി​ലെ ക​യ്യാ​ങ്ക​ളി​യി​ൽ മാ​നേ​ജ​രെ പി​രി​ച്ചു​വി​ട്ടു; ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് ചി​ക്കിം​ഗ്

കൊ​ച്ചി: ബ​ർ​ഗ​റി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞെ​ന്ന പ​രാ​തി​യെ ചൊ​ല്ലി കൊ​ച്ചി​യി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മാ​നേ​ജ​ർ ജോ​ഷ്വാ​യ്ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് ഫാ​സ്റ്റ് ഫു​ഡ് ശൃം​ഖ​ല. എ​റ​ണാ​കു​ളം ഔ​ട്‌​ലെ​റ്റി​ൽ മാ​നേ​ജ​രാ​യി​രു​ന്ന ജോ​ഷ്വാ​യെ ജോ​ലി​യി​ൽ​നി​ന്നും പി​രി​ച്ചു​വി​ട്ടു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മാ​നേ​ജ​റാ​യ ജോ​ഷ്വാ​യെ പു​റ​ത്താ​ക്കി​യ​ത്. ഒ​രു​കാ​ര​ണ​വ​ശാ​ലും അ​ക്ര​മം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മാ​നേ​ജ​ർ​ക്കും സ്ഥാ​പ​ന​ത്തി​നു​മെ​തി​രെ വ്യാ​പ​ക​മാ​യ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കാ​ൻ ആ​ർ​ക്കും അ​നു​വാ​ദ​മി​ല്ലെ​ന്നും എ​ല്ലാ​വ​രും ക​മ്പ​നി​യു​ടെ നി​യ​മ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന​വും ക​മ്പ​നി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

Related posts

Leave a Comment