ഇതാണ് അത്ഭുതശിശു, ഭാരം ഐഫോണിനേക്കാള്‍ കുറവ്!, യുഎഇയിലെ വാര്‍ത്തതാരത്തിനായി പ്രാര്‍ഥനയുമായി ലോകം!

pആതുരമേഖലയിലെ അത്ഭുതം എന്നേ യുഎഇയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജനിച്ച ഈ ശിശുവിനെ വിശേഷിപ്പിക്കാനാവുകയുള്ളു. ജനിച്ചുവീണ സമയത്ത് ശിശുവിന് 631 ഗ്രാം മാത്രമായിരുന്നു ഭാരം എന്നതാണ് ഇതിന് കാരണം. അതായത് ഒരു ഐപ്പാടിന്റെ ഭാരം പോലുമില്ല ഈ ശിശുവിന്. 26 ആഴ്ചത്തെ വളര്‍ച്ചയെ ഈ ശിശുവിനുള്ളു. അത്യന്തം അപകടകരമായ അവസ്ഥയിലാണ് കുട്ടിയുടെ അമ്മയെ ആശുപത്രിയിലെത്തിച്ചത്.

കൃത്യസമയത്ത് വേണ്ട ചികിത്സ നല്‍കാന്‍ കഴിഞ്ഞതിനാലാണ് അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം തലവന്‍ ഡോ. ഗോവിന്ദ ഷേണായ് പറഞ്ഞു. കൂടുതല്‍ ചികിത്സക്കും പരിശോധനകള്‍ക്കുമായി വിദഗ്ധ ഡോക്ടര്‍മാരെ ആശുപത്രി അധികൃതര്‍ നിയമിച്ചിട്ടുണ്ട്. അത്ഭുതകരമായ രീതിയിലാണ് ഇവര്‍ രോഗവിമുക്തി പ്രാപിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ ഭാരം ഇപ്പോള്‍ 2,050 ഗ്രാമിലേക്കെത്തി.

Related posts