കോ​​​വി​​​ഡ് മ​​​ഹാ​​​വ്യാ​​​ധി ! പത്തു കോടി കുട്ടികൾകൂടി ദാരിദ്ര്യത്തിലേക്ക്; യു​​​ണി​​​സെ​​​ഫി​​​ന്‍റെ 75 വ​​​ർ​​​ഷ​​​ത്തെ ച​​​രി​​​ത്ര​​​ത്തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഏ​​​റ്റ​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യും വെ​​​ല്ലു​​​വി​​​ളിയും​​​

ന്യൂ​​​യോ​​​ർ​​​ക്ക്: കോ​​​വി​​​ഡ് മ​​​ഹാ​​​വ്യാ​​​ധി കു​​​ട്ടി​​​ക​​​ളു​​​ടെ ഭാ​​​വി​​​ക്കു വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി സൃ​​​ഷ്ടി​​​ച്ച​​​താ​​​യി ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ഏ​​​ജ​​​ൻ​​​സി യു​​​ണി​​​സെ​​​ഫ്. ദാ​​​രി​​​ദ്ര്യ​​​വും അ​​​സ​​​മ​​​ത്വ​​​വും വ​​​ർ​​​ധി​​​ച്ചു.

പ​​​ത്തു​​​കോ​​​ടി കു​​​ട്ടി​​​ക​​​ൾ​​​കൂ​​​ടി ദാ​​​രി​​​ദ്ര​​്യത്തി​​​ലേ​​​ക്കു ത​​​ള്ള​​​പ്പെ​​​ട്ടു. കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി ഹ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

യു​​​ണി​​​സെ​​​ഫി​​​ന്‍റെ 75 വ​​​ർ​​​ഷ​​​ത്തെ ച​​​രി​​​ത്ര​​​ത്തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഏ​​​റ്റ​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യും വെ​​​ല്ലു​​​വി​​​ളി​​​യു​​​മാ​​​ണി​​​ത്.

11ന് ​​​യു​​​ണി​​​സെ​​​ഫി​​​ന്‍റെ വാ​​​ർ​​​ഷി​​​കം ആ​​​ച​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി പു​​​റ​​​ത്തു​​​വി​​​ട്ട റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്ന​​​ത്.

എ​​​ത്ര മി​​​ക​​​ച്ച രീ​​​തി​​​യി​​​ൽ നേ​​​രി​​​ട്ടാ​​​ലും കു​​​റ​​​ഞ്ഞ​​​ത് എ​​​ട്ടു​​​വ​​​ർ​​​ഷം കൊ​​​ണ്ടേ കോ​​​വി​​​ഡി​​​നു മു​​​ന്പ​​​ത്തെ നി​​​ല​​​യി​​​ലേ​​​ക്കു കാ​​​ര്യ​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കാ​​​നാ​​​കൂ എ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു​​​ണ്ട്.

പ​​​ട്ടി​​​ണി​​​യി​​​ലേ​​​ക്കു ത​​​ള്ള​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം 2019നെ ​​​അ​​​പേ​​​ക്ഷി​​​ച്ച് പ​​​ത്തു മ​​​ട​​​ങ്ങ് കൂ​​​ടു​​​ത​​​ലാ​​​ണ്.

ലോ​​​ക്ഡൗ​​​ണു​​​ക​​​ൾ മൂ​​​ലം കു​​​ട്ടി​​​ക​​​ൾ​​​ക്കു വ്യാ​​​പ​​​ക​​​മാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ടു. ലോ​​​ക​​​മെ​​​ന്പാ​​​ടു​​​മു​​​ള്ള 10നും 19​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രി​​​ൽ 13 ശ​​​ത​​​മാ​​​ന​​​വും മാ​​​ന​​​സി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്നു.

കോ​​​വി​​​ഡ് മൂ​​​ലം ഈ ​​​പ​​​തി​​​റ്റാ​​​ണ്ടി​​​ൽ ഒ​​​രു കോ​​​ടി ബാ​​​ല​​​വി​​​വാ​​​ഹ​​​ങ്ങ​​​ൾ​​കൂ​​​ടി ന​​​ട​​​ക്കാം. ബാ​​​ല​​​വേ​​​ല​​​ക്കാ​​​രു​​​ടെ എ​​​ണ്ണം 16 കോ​​​ടി​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു​​​വെ​​​ന്നും യു​​​ണി​​​സെ​​​ഫ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

Related posts

Leave a Comment