സഹനടിമാരുടെ നഗ്ന വീഡിയോ ചിത്രീകരിച്ചു ! നടി ഖുശ്ബുവിനെതിരേ കേസ്; ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍…

സഹനടിമാരുടെ നഗ്‌നവീഡിയോ ചിത്രീകരിച്ചതിന് പാക് നടിയുടെ പേരില്‍ കേസെടുത്തു. പാകിസ്ഥാനിലെ പ്രമുഖ സിനിമ-നാടക നടി ഖുശ്ബുവിന്റെയും കൂട്ടാളിയായ കാഷിഫ് ചാനുവിന്റെയും പേരില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ.) സൈബര്‍ കുറ്റകൃത്യവിഭാഗമാണ് കേസെടുത്തത്.

ലഹോറിലെ തിയേറ്ററില്‍ വസ്ത്രം മാറുന്ന മുറിയില്‍ രഹസ്യകാമറ വെച്ച് നാലുനടിമാരുടെ നഗ്ന വീഡിയോ ചിത്രീകരിച്ചെന്നാണ് 52കാരിയായ നടിയ്‌ക്കെതിരേയുള്ള കേസ്.

രഹസ്യകാമറ സ്ഥാപിക്കാന്‍ തിയേറ്റര്‍ ജീവനക്കാരനായ ചാനിന് ഖുശ്ബു ലക്ഷം പാക് രൂപ (42,568 രൂപ) നല്‍കിയിരുന്നു.

പിന്നീട് ഈ വീഡിയോ ഉപയോഗിച്ച് ഖുശ്ബു നടിമാരെ ഭീഷണിപ്പെടുത്തിയെന്നും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചെന്നും അന്വേഷണസംഘം പറഞ്ഞു.

സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ നാടകനിര്‍മാതാവ് നല്‍കിയ കേസിലാണ് നടപടി.

Related posts

Leave a Comment