സി​ബി​എ​സ്ഇ ചോദ്യപേപ്പർ ചോർച്ച ; വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മു​ണ്ടാ​യ ക​ഷ്ട​ന​ഷ്ട​ങ്ങ​ൾ​ക്ക് ഉ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം  നൽകണമെന്ന് എം ബിരാജേഷ് എംപി

പാ​ല​ക്കാ​ട്: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​നാ​ൽ സി​ബി​എ​സ്ഇ പ​രീ​ക്ഷ മാ​റ്റി​വ​ച്ച​തു മൂ​ലം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മു​ണ്ടാ​യ ക​ഷ്ട​ന​ഷ്ട​ങ്ങ​ൾ​ക്ക് ഉ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.​ബി.​രാ​ജേ​ഷ്.​എം​പി കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പ് മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ​ക്ക് ക​ത്ത​യ​ച്ചു.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് ഇ​ന്ത്യ​യൊ​ട്ടാ​കെ​യും വി​ദേ​ശ​ത്തെ​യും പ​രീ​ക്ഷ​ക​ൾ മാ​റ്റി വ​ച്ച​തോ​ടെ അ​വ​ധി​ക്കാ​ല യാ​ത്ര​ക​ൾ തീ​രു​മാ​നി​ച്ചി​രു​ന്ന​വ​ർ​ക്ക് യാ​ത്ര മാ​റ്റി വ​ക്കേ​ണ്ടി വ​ന്ന​തു മൂ​ല​മു​ണ്ടാ​യ സാ​ന്പ​ത്തി​ക ന​ഷ്ട​വും സ​മ​യ ന​ഷ്ട​വും ഏ​റെ​യാ​ണ്. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത ട്രെ​യി​ൻ-​വി​മാ​ന ടി​ക്ക​റ്റു​ക​ൾ റ​ദ്ദ് ചെ​യ്യു​ന്പോ​ഴു​ണ്ടാ​വു​ന്ന ന​ഷ്ട​വും പു​തു​താ​യി ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളും പ​രി​ഗ​ണി​ച്ച് ഉ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​വ​ണ​മെ​ന്നും എംപി കത്തിലൂടെ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts