തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതം

കൊല്ലം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി. വാ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് മാ​ല​ിന്യ​വി​മു​ക്ത​മാ​ക്കു​ന്ന​ത്.

നാ​ലു ഗ്രൂ​പ്പു​ക​ളാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ, ശു​ചി​ത്വ​മി​ഷ​ൻ, ഹ​രി​ത​കേ​ര​ള മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, എ. ​ഡി. സി. ​ജ​ന​റ​ൽ എ​ന്നി​വ​ർ​ക്കാ​ണ് ഗ്രൂ​പ്പു​ക​ളു​ടെ ചു​മ​ത​ല. ഗ്രൂ​പ്പു​ക​ളു​ടെ ഏ​കോ​പ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​റാ​ണ്.

കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത-​കാ​ർ​ഷി​ക​ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, ആംഗൻ​വാ​ടി ഹെ​ൽ​പ്പ​ർ​മാ​ർ, എ​ൻഎ​സ്എ​സ് വോ​ള​ണ്ട ിയ​ർ​മാ​ർ, സ്റ്റു​ഡ​ന്‍റ് പോലി​സ് കേ​ഡ​റ്റു​ക​ൾ, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ, ക്ല​ബു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ശു​ചീ​ക​ര​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്. ശു​ചീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ വീ​ടു​ക​ളി​ലേ​ക്ക് ക്യാ​ന്പു​ക​ളി​ലു​ള്ള​വ​രെ മാ​റ്റി പാ​ർ​പ്പി​ക്കു​ക​യാ​ണ്.

ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ദി​വ​സേ​ന കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. പ്ലാ​സ്റ്റി​ക് , ആ​ഹാ​ര അ​വ​ശി​ഷ്ടം എ​ന്നി​വ നീ​ക്കം ചെ​യ്യു​ന്ന​തി​ന് പ്ര​ത്യേ​ക മാ​ന​ദ​ണ്ഡം നി​ശ്ച​യി​ച്ചി​ട്ടു​ണ്ട ്. അ​ഴു​കു​ന്ന മാ​ലി​ന്യം കി​ണ​റി​ന് മൂ​ന്ന് മീ​റ്റ​ർ അ​ക​ലെ ക​ന്പോ​സ്റ്റ് കു​ഴി​കു​ത്തി നി​ക്ഷേ​പി​ക്ക​ണം.

ക​ന്പോ​സ്റ്റിം​ഗി​ന്‍റെ വേ​ഗ​ത കൂ​ട്ടാ​നാ​യി ഇ​നോ​ക്കു​ലം ത​ളി​ക്ക​ണം. അ​ഴു​കാ​ത്ത മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് നീ​ണ്ട ക​ര​യി​ലെ ഷ്രെ​ഡിം​ഗ് യൂ​ണി​റ്റി​ന് കൈ​മാ​റ​ണം. മ​റ്റ് അ​ജൈ​വ വ​സ്തു​ക്ക​ൾ ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്കോ പാ​ഴ് വസ്തു വ്യാ​പാ​രി​ക​ൾ​ക്കോ ന​ൽ​ക​ണം.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ക്കാ​നോ വ​ലി​ച്ചെ​റി​യാ​നോ കു​ഴി​ച്ചു മൂ​ടാ​നോ പാ​ടി​ല്ല. സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡാ​ണ് നീ​ക്കം ചെ​യ്യേ​ണ്ടത്. ​ഇ​തി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന ഭാ​ര​വാ​ഹി​ക​ൾ 9447975718 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടാം.

ശു​ചീ​ക​ര​ണ​ത്തി​ന് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ ല​ഭി​ക്കാ​ൻ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ 9188120322 ന​ന്പ​രി​ലും ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ പി. ​ഷാ​ജി അ​റി​യി​ച്ചു.

Related posts