സർക്കാരിന്  കൈത്താങ്ങായി  പ്രകാശ് കലാകേന്ദ്രം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

കൊല്ലം :മ​ഹാ​പ്ര​ള​യ​ത്തി​ൽ എ​ല്ലാ​വ​രേ​യും കോ​ർ​ത്തി​ണ​ക്കി സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​രോ​ധം ഉ​യ​ർ​ത്തി​യ സ​ർ​ക്കാ​രി​ന് കൈ​ത്താ​ങ്ങാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 50000 രൂ​പ​യു​ടെ ചെ​ക്ക് പ്രകാശ് കലാകേന്ദ്രം ഭാരവാഹികൾ ജി​ല്ലാ ക​ള​ക്ട​റെ ഏ​ൽ​പ്പി​ച്ചു.

പ്ര​കാ​ശ് ക​ലാ​കേ​ന്ദ്രം ബാ​ല​വേ​ദി,വ​നി​താ വേ​ദി പ്ര​വ​ർ​ത്ത​ക​രു​ടെ​നേ​തൃ​ത്ത​ത്തി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ പു​തു​വ​സ്ത്ര​ങ്ങ​ൾ, ബ​ഡ്ഷീ​റ്റു​ക​ൾ, സാ​നി​റ്റ​റി നാ​പ്കി​ൻ, അ​ടി​വ​സ്ത്ര​ങ്ങ​ൾ, പാ​ൽ​പ്പൊ​ടി, ഫീ​ഡിം​ഗ് ബോ​ട്ടി​ലു​ക​ൾ, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ കൂ​ടാ​തെ ആ​ന്റി​ബ​യോ​ട്ടി​ക് ഉ​ൾ​പ്പ​ടെ​യു​ള്ള മ​രു​ന്നു​ക​ൾ എ​ന്നി​വ സ​മാ​ഹ​രി​ച്ച് അ​പ്പ​ർ​കു​ട്ട​നാ​ട്ടെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ​ത്തി​ച്ചു കൊ​ടു​ത്തു.

ബ​ലി പെ​രു​ന്നാ​ളി​ന് രാ​വി​ലെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ആ​ർ പ്രി​ൻ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 15 അം​ഗ സം​ഘം ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് ഓ​ഫി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്കി​ലെ പാ​ണ്ട​നാ​ട്, പ്ര​യാ​ർ മേ​ഖ​ല​ക​ളി​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്ക് വ​സ്ത്ര​വും ആ​ഹാ​ര​വും എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന പ്ര​യ​ത്ന​ത്തി​ലാ​ണ്.

പ്ര​ള​യ ദു​രി​ത​ബാ​ധി​ത​രെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്ത് അ​വ​രെ സ​ഹാ​യി​ച്ചും ദു​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ നി​ന്ന് തി​രി​കെ വീ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​ത്തി​ൽ ശു​ചീ​ക​ര​ണ​ത്തി​ന് സ​ന്ന​ദ്ധ സേ​വ​നം ന​ട​ത്തി​യും അ​വ​ധി ദി​ന​ങ്ങ​ളി​ൽ ക​ലാ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ക​ർ ക​ർ​മ്മ​നി​ര​ത​രാ​കും.

പ്ര​കാ​ശ് ക​ലാ​കേ​ന്ദ്ര​ത്തി​ന്റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ എ​ല്ലാം മാ​റ്റി വ​ച്ചു. ഓ​ണോ​ത്സ​വ​ത്തി​ന് നോ​ട്ടീ​സി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​രി​പാ​ടി​ക​ൾ ഉ​ചി​ത​മാ​യ സ​മ​യ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ്.

Related posts