വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷം നിലനിൽക്കുന്നു; സി​എം​എ​സ് കോ​ള​ജി​ന് തി​ങ്ക​ളാ​ഴ്ച അ​വ​ധി

കോ​ട്ട​യം: സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ന് തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കോ​ള​ജ് ടൂ​റി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ക​ശ​പി​ശ രാ​ഷ്‌​ട്രീ​യ പ്ര​ശ്ന​മാ​ക്കി എ​സ്എ​ഫ്‌​ഐ ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് കാ​മ്പ​സ് സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ​ത്. കഴിഞ്ഞ ദിവസം പോ​ലീ​സ് ലാ​ത്തി​വീ​ശു​ക​യും ചെ​യ്തി​രു​ന്നു.

ടൂ​റി​നി​ടെ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​വ​ർ​ക്കെ​തി​രേ മാ​നേ​ജ്മെ​ന്‍റ് ന​ട​പ​ടി​യെ​ടു​ത്തെ​ങ്കി​ലും എ​സ്എ​ഫ്ഐ വീ​ണ്ടും ഇ​വ​ർ​ക്കെ​തി​രേ​യും മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ​യും മ​ർ​ദ​നം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. അ​ക്ര​മ​ത്തി​നാ​യി പു​റ​ത്തു​നി​ന്ന് എ​ത്തി​യ സം​ഘ​ത്തെ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നു ത​ട​ഞ്ഞ​തോ​ടെ വ​ൻ സം​ഘ​ർ​ഷ​മാ​യി മാ​റി.

Related posts