എ​ൻ​ജി​നീ​യ​റിം​ഗി​ൽ ഒ​ന്നാം റാ​ങ്കു​കാ​രി​! ഗോ​പി​കയെ ​മ​ര​ണം ത​ട്ടി​യെ​ടു​ത്ത​ത് അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ

തൃ​പ്പൂ​ണി​ത്തു​റ: അ​വി​നാ​ശി​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച തൃ​പ്പൂ​ണി​ത്തു​റ ക​ണ്ണ​ൻ കു​ള​ങ്ങ​ര ശാ​ന്തി​ന​ഗ​ർ തോ​പ്പി​ൽ വീ​ട്ടി​ൽ ടി.​ജി. ഗോ​പി​ക (25)യെ ​മ​ര​ണം ത​ട്ടി​യെ​ടു​ത്ത​ത് അ​വ​ധി അ​ഘോ​ഷി​ക്കാ​ൻ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ.

ബം​ഗ​ളൂ​രു​വി​ലെ ആ​ൽ​ഗോ എം​ബ​ഡ​ൻ​സ് സി​സ്റ്റം എ​ന്ന ഐ​ടി​ ക​ന്പ​നി​യി​ൽ ര​ണ്ട​ര വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന ഗോ​പി​ക ശി​വ​രാ​ത്രി അ​വ​ധി പ്ര​മാ​ണി​ച്ച് ബു​ധ​നാ​ഴ്ച രാ​ത്രി വീ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു.

റി​സ​ർ​വേ​ഷ​ൻ ചാ​ർ​ട്ടി​ൽ ര​ണ്ടാം ന​ന്പ​റാ​യി​രു​ന്നു ഗോ​പി​ക. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് വീ​ട്ടി​ലെ​ത്തു​മെ​ന്നും കെഎ​സ്ആ​ർ​ടി​സി ബ​സി​ലാ​ണ് വ​രു​ന്ന​തെ​ന്നും വി​ളി​ച്ച​റി​യി​ച്ച​ത​നു​സ​രി​ച്ച് കാ​ത്തി​രു​ന്ന വീ​ട്ടു​കാ​രെ തേ​ടി​യെ​ത്തി​യ​ത് ദു​ര​ന്ത വാ​ർ​ത്ത​യാ​ണ്.

പ്ല​സ്ടു ​വ​രെ തൃ​പ്പൂ​ണി​ത്തു​റ എ​ൻ​എ​സ്എ​സ് സ്കൂ​ളി​ലും ഗ​വ.​മോ​ഡ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലു​മാ​ണ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ൻ​ജി​നീ​യ​റിം​ഗി​ൽ ഒ​ന്നാം റാ​ങ്കു​കാ​രി​യി​രു​ന്നു. കാ​ന്പ​സ് സെ​ല​ക്ഷ​ൻ വ​ഴി​യാ​ണ് ബം​ഗ​ളൂ​രു​വി​ലെ ഐടി ക​ന്പ​നി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

ഗോ​കു​ല​ൻ-​വ​ര​ഹ​ദ ദ​ന്പ​തി​ക​ളു​ടെ ഏ​ക​മ​ക​ളാ​യി​രു​ന്നു ഗോ​പി​ക. ഗോ​കു​ല​ൻ (ഇ​എ​സ്ഐ റി​ട്ട​. സൂ​പ്ര​ണ്ട്), വ​ര​ദ ദേ​വി (ഹൈ​ക്കോ​ട​തി ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ), അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞയുടൻ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment