ഗ്രൂപ്പില്ലാതെ ‍എന്തോന്ന് വലതുപക്ഷം; വി.​ഡി. സ​തീ​ശ​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് ഈരാറ്റുപേട്ടയിൽ ഫ്ള​ക്സ്; കോ​ട്ട​യത്ത് കോ​ൺ​ഗ്ര​സി​ൽ ചേ​രി​തി​രി​വ് രൂ​ക്ഷ​മാ​കു​ന്നു


കോ​ട്ട​യം: ശ​ശി ത​രൂ​രി​ന്‍റെ പേ​രി​ൽ ഉ​യ​ർ​ന്ന വി​വാ​ദ​ത്തി​ൽ കോ​ട്ട​യം ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സി​ൽ ചേ​രി​തി​രി​വ് രൂ​ക്ഷ​മാ​കു​ന്നു. ഈ​രാ​റ്റു​പേ​ട്ട​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് ഫ്ള​ക്സ് ബോ​ർ​ഡ് ഉ​യ​ർ​ന്ന​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം.

ത​രൂ​ർ വി​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പേ​രി​ലാ​ണു ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്.കോ​ണ്‍​ഗ്ര​സ് അ​ച്ച​ട​ക്ക സ​മി​തി അ​ധ്യ​ക്ഷ​ൻ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​ർ​ന്നു ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ശ​ശി ത​രൂ​ർ വി​ഷ​യ​ങ്ങ​ളെ​പ്പ​റ്റി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന് ഇ​ന്നു ന​ൽ​കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണു ഈ​രാ​റ്റു​പേ​ട്ട​യി​ൽ വി.​ഡി. സ​തീ​ശ​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് ഫ്ള​ക്സ് ബോ​ർ​ഡ് ഉ​യ​ർ​ന്ന​ത്.

കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ​യു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ ജി​ല്ല​യി​ൽ നി​ർ​ജീ​വ​മാ​ണെ​ന്നു​ള്ള ആ​രോ​പ​ണം ഇ​തൊ​ടൊ​പ്പം ഒ​രു​വി​ഭാ​ഗം ഉ​യ​ർ​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment