കൈ​കോ​ർ​ക്കാം, പൊ​തു​സ്ഥ​ല​ത്തു ചെ​ന്നു തു​മ്മാം, രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ പുഴുക്കുത്തായി ചി​ല​ർ; വൈ​റ​സ് പ​ട​ർ​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്ത് ഇ​ൻ​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​നെ പു​റ​ത്താ​ക്കി ക​മ്പ​നി

ബം​ഗ​ളൂ​രു: കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​പ്പി​ട്ട ഇ​ൻ​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​ൻ ബം​ഗ​ളൂ​രു​വി​ൽ അ​റ​സ്റ്റി​ലാ​യി. ഇ​ൻ​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​നാ​യ മു​ജീ​ബ് മു​ഹ​മ്മ​ദ് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫേ​സ​ബു​ക്കി​ലാ​ണ് മു​ജീ​ബ് കു​റി​പ്പി​ട്ട​ത്.

കൈ​കോ​ർ​ക്കാം. പൊ​തു​സ്ഥ​ല​ത്തു ചെ​ന്നു തു​മ്മാം. വൈ​റ​സ് പ​ട​ർ​ത്താം-​ഇ​താ​യി​രു​ന്നു മു​ജീ​ബി​ന്‍റെ കു​റി​പ്പ്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മു​ജീ​ബി​നെ ഇ​ൻ​ഫോ​സി​സ് പു​റ​ത്താ​ക്കി.

മു​ജീ​ബി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ കു​റി​പ്പ് ഇ​ൻ‌​ഫോ​സി​സി​ന്‍റെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​നും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യ്ക്കും എ​തി​രാ​ണ്. ഇ​ൻ​ഫോ​സി​സി​ന് അ​ത്ത​രം പ്ര​വൃ​ത്തി​ക​ളോ​ട് സ​ഹി​ഷ്ണു​ത​യി​ല്ലാ​ത്ത ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. അ​ത​നു​സ​രി​ച്ച് മു​ജീ​ബി​നെ ജോ​ലി​യി​ൽ​നി​ന്നും പി​രി​ച്ചു​വി​ട്ട​താ​യി ക​മ്പ​നി അ​റി​യി​ച്ചു.

കൊ​റോ​ണ രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു​വെ​ന്ന ത​ര​ത്തി​ൽ ഓ​ഡി​യോ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ നാ​ഗ്പു​രി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി ലാ​യി​രു​ന്നു. അ​മി​ത് പ്രാ​ഥ്വി, ജ​യ് ഗു​പ്ത, ദി​വ്യാ​ൻ​ഷു മി​ശ്ര എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ ഒ​രാ​ൾ ന​ഗ​ര​ത്തി​ലെ ക്ല​ബ് ഉ​ട​മ​യാ​ണെ​ന്ന് പോ​ലീ​സ് പ ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 24 നാ​ണ് ഓ​ഡി​യോ സ​ന്ദേ​ശം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്. നാ​ഗ്പു​രി​ൽ മാ​ത്രം 59 പോ​സി​റ്റീ​വ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​വ ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തു​ന്ന​താ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment