നാടിന്‍റെ നന്മയ്ക്കായ്..!മൂവാറ്റുപുഴയിൽ കോവിഡ് പ്രതിരോധത്തിന് പിന്തുണയുമായി വ്യാപാരികൾ

മൂ​വാ​റ്റു​പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ​ന​ത്തി​നു വ്യ​പാ​രി​ക​ളു​ടെ പൂ​ർ​ണ പി​ന്തു​ണ. ക​ഴി​ഞ്ഞ ദി​വ​സം ആ​ർ​ഡി​ഒ ഓ​ഫീ​സി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. യോ​ഗ​ത്തി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​മ്പൂ​ർ​ണ്ണ ലോ​ക്ക് ഡൗ​ണും മ​റ്റ് ദി​വ​സ​ങ്ങ​ളി​ൽ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​നം രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യാ​യി നി​ജ​പ്പെ​ടു​ത്തി​യി​രു​ന്നു.

തീ​രു​മാ​നം ഇ​ന്ന​ലെ​മു​ത​ൽ ത​ന്നെ വ്യാ​പാ​രി​ക​ൾ ഏ​റ്റെ​ടു​ത്ത് പൂ​ർ​ണ്ണ​മാ​യ പി​ന്തു​ണ ന​ൽ​കി. മെ​ഡി​ക്ക​ൽ സ്റ്റോ​ർ, പെ​ട്രോ​ൾ പ​മ്പ്, ഹോ​ട്ട​ൽ എ​ന്നി​വ​യെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​രു​ന്നെ​ങ്കി​ലും ഭൂ​രി​ഭാ​ഗം മെ​ഡി​ക്ക​ൽ സ്റ്റോ​റും, ഹോ​ട്ട​ലു​ക​ളും ഏ​ഴോ​ടെ അ​ട​ച്ചു.

മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പൈ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഡ്രൈ​വ​ര്‍​ക്കും ഭാ​ര്യ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​ന്‍ മൂ​വാ​റ്റു​പു​ഴ ആ​ര്‍​ഡി​ഒ ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ച​ത്.

കൂ​ടാ​തെ ഞാ​യ​റാ​ഴ്ച നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ന​ഗ​ര​സ​ഭ​യി​ലും മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​മ്പൂ​ര്‍​ണ്ണ ലോ​ക്ക് ഡൗ​ണ്‍ ന​ട​പ്പി​ലാ​ക്കു​വാ​നും തീ​രു​മാ​ന​മാ​യി. മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍, പെ​ട്രോ​ള്‍ പ​മ്പ്, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വ​യെ ലോ​ക്ക് ഡൗ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.​

തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴു​വ​രെ മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളെ​യും ഹോ​ട്ട​ലു​ക​ളെ​യും പെ​ട്രോ​ള്‍ പ​മ്പു​ക​ളും ഒ​ഴി​ച്ച് സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളും, മാ​ളു​ക​ളും, അ​ട​ക്ക​മു​ള്ള മു​ഴു​വ​ന്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​മ​യം ക്ര​മീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ലോ​ഡു​മാ​യി എ​ത്തു​ന്ന നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ തി​ര​ക്കേ​റി​യ കാ​വും​ങ്ക​ര മാ​ര്‍​ക്ക​റ്റ്, പു​ളി​ഞ്ചോ​ട് മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് 19 പ്രോ​ട്ട​ക്കോ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നും

വ്യാ​പാ​രി അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യി ആ​ലോ​ചി​ച്ച് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നും, നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ ടൗ​ണു​ക​ളി​ലെ​യും വ്യാ​പാ​രി​ക​ള്‍​ക്കും ഫെ​യ്‌​സ് ഷീ​ല്‍​ഡ്(​മു​ഖാ​വ​ര​ണം)​നി​ര്‍​ബ​ന്ധ​മാ​ക്കി.

വി​ദേ​ശ​ത്ത് നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്ന​ട​ക്കം എ​ത്തു​ന്ന വീ​ടു​ക​ളി​ല്‍ ക്വാ​റ​ന്‍റൈ​ൻ ചെ​യ്യാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ന​ഗ​ര​സ​ഭ​യി​ല്‍ കേ​ന്ദ്രം സ​ജ്ജീ​ക​രി​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.

ശ്ര​വ​പ​രി​ശോ​ധ​ന​യ്ക്ക് മൂ​വാ​റ്റു​പു​ഴ-​കോ​ത​മം​ഗ​ലം ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് പ്ര​യാ​സം നേ​രി​ടു​ന്ന​തി​നാ​ൽ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി ആ​സ്ഥാ​ന​മാ​യി ടൂ ​ചേ​മ്പ​ര്‍ വെ​ഹി​ക്കി​ള്‍ സ​ജ്ജീ​ക​രി​ക്കും.

ഇ​തി​നാ​യി ടാ​ക്‌​സി വാ​ഹ​ന​വും ഡ്രൈ​വ​റെ​യും ക​ണ്ടെ​ത്തി വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ പ്ര​ത്യേ​ക ക​വ​ചം തീ​ര്‍​ത്ത് അ​ണു​വി​മു​ക്ത​മാ​ക്കി സ​ര്‍​വ്വീ​സ് ന​ട​ത്തു​ന്ന​തി​നാ​ണ് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ല്‍ അ​റി​യി​ച്ച് കാ​ക്ക​നാ​ട് നി​ന്നും ടാ​ക്‌​സി​യെ​ത്തു​ന്ന​ത് വ​ലി​യ താ​മ​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.

Related posts

Leave a Comment