ഓ​ര്‍​ക്കാ​പ്പു​റ​ത്ത് കി​ട്ടി​യ തി​രി​ച്ച​ടി​ മറന്നില്ല; കിഴക്കമ്പലത്ത് ഭരണംപിടിക്കാൻ ഇടതും വലതും കച്ചമുറുക്കി പണി തുടങ്ങി; ജയം തുടരാൻ ട്വന്‍റി-20


കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ല​ത്ത് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു മാ​സ​ങ്ങ​ള്‍ ശേ​ഷി​ക്കേ ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഇ​ട​തു-​വ​ല​തു പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി.

ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ള്‍ മാ​റി മാ​റി ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന പ​ഞ്ചാ​യ​ത്തി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ ജ​ന​കീ​യ കൂ​ട്ടാ​യ്മ ട്വ​ന്‍റി-20 ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ഓ​ര്‍​ക്കാ​പ്പു​റ​ത്ത് കി​ട്ടി​യ തി​രി​ച്ച​ടി​ക​ളി​ല്‍ നി​ന്നും കി​ഴ​ക്ക​മ്പ​ല​ത്തെ മു​ഖ്യ​ധാ​രാ പാ​ര്‍​ട്ടി​ക​ളു​ടെ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ങ്ങ​ള്‍ ഇ​തു​വ​രെ​യും മു​ക്ത​രാ​യി​ട്ടി​ല്ല.

ഇ​ത്ത​വ​ണ പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ര്‍​ഡു​ക​ളി​ലും മ​ത്സ​രി​ക്കു​മെ​ന്നാ​ണ് ട്വ​ന്‍റി-20 ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​തി​നാ​യി നേ​ര​ത്തെ ത​ന്നെ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ കൂ​ടു​ത​ലും വ​നി​താ പ്രാ​തി​നി​ധ്യ​മാ​ണു​ള്ള​ത്.

ട്വ​ന്‍റി-20 മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​യാ​തോ​ടെ ഏ​തു​വി​ധേ​ന​യും ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​നാ​യി മു​ന്ന​ണി​ക​ൾ വ്യ​ത്യ​സ്ത വ​ഴി​ക​ളാ​ണ് തേ​ടു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ വ​ല​ത് മു​ന്ന​ണി​ക്ക് ഒ​പ്പം നി​ല്‍​ക്കു​ന്ന വ്യ​വ​സാ​യി​ക​ളെ രം​ഗ​ത്തി​റ​ക്കി​യാ​ണ് വ​ല​ത് പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം സ​ജീ​വ​മാ​ക്കു​ന്ന​ത്.

പാ​റ​മ​ട, ക്ര​ഷ​ര്‍ മു​ത​ലാ​ളി​മാ​രെ രം​ഗ​ത്തി​റ​ക്കി​യാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം സ​ജീ​വ​മാ​ക്കാ​ന്‍ ആ​വ​ശ്യ​ത്തി​നു പ​ണ​വും സ്വീ​കാ​ര്യ​ത​യും ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​വ​രു​ടെ വി​ല​യി​രു​ത്ത​ല്‍.

Related posts

Leave a Comment