കോ​ടി​മ​ത സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും ഒരു കിലോ സ്വര്‍ണം അടിച്ചു മാറ്റി: ബാങ്ക് ജീവനക്കാരിക്കു കുരുക്ക് മുറുകി

കോ​ട്ട​യം: കോ​ടി​മ​ത സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും ഒ​രു കി​ലോ​ഗ്രാം സ്വ​ർ​ണം കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സ് സം​ഘം പു​ന​ര​ന്വേ​ഷ​ണം തു​ട​ങ്ങി.

ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​ ത​ന്നെ​യാ​ണ് ഒ​രു കി​ലോ​ഗ്രാം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വ്യാജ ഇടപാടിലൂടെ ത​ട്ടി​യെ​ടു​ത്ത​തെ​ന്നാ​ണ് വി​ജി​ല​ൻ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സ് സം​ഘം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.

2014 ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ടി​മ​ത സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ​ണ​യം വ​ച്ചി​രു​ന്ന സ്വ​ർ​ണ​ത്തി​ൽ നി​ന്നാ​ണ് ഒ​രു കി​ലോ​ഗ്രാം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​താ​യ​ത്.

2016 ൽ ​ബാ​ങ്കി​ൽ നി​ന്നും 87 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് സം​ഘം ഈ ​സ്വ​ർ​ണ്ണ​ത്ത​ട്ടി​പ്പും ക​ണ്ടെ​ത്തി​യ​ത്.

ഈ ​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഒ​രു കി​ലോ​ഗ്രാം സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി​യ​ത്.

തട്ടിയെടുത്ത സ്വ​ർ​ണം പ​ണ​യം വ​ച്ചു ല​ഭി​ച്ച പ​ണം മു​ഴു​വ​നും ഇ​വ​ർ വീ​ടു​വാ​ങ്ങു​ന്ന​തി​നും, ആ​ഡം​ബ​ര​കാ​ർ വാ​ങ്ങു​ന്ന​തി​നു​മാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നും വി​ജി​ല​ൻ​സ് സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ൾ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് വി​ജി​ല​ൻ​സ് സം​ഘം ക​ട​ന്നേ​ക്കും.

Related posts

Leave a Comment