ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍ ! പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത് മാ​സ​ങ്ങ​ള്‍ നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ല്‍…

മ​ല​പ്പു​റം,കോ​ഴി​ക്കോ​ട് ജി​ല്ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തി​വ​ന്ന സം​ഘം പി​ടി​യി​ല്‍.

ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​രെ​യാ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. മൊ​റ​യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മു​ക്ക​ണ്ണ​ന്‍ കീ​ര​ങ്ങാ​ട്ടു​തൊ​ടി ഉ​ബൈ​ദു​ല്ല(26), ബ​ന്ധു​വാ​യ മൊ​റ​യൂ​ര്‍ കീ​ര​ങ്ങാ​ട്ടു​പു​റാ​യ് അ​ബ്ദു​ര്‍ റ​ഹ്മാ​ന്‍(56), ഇ​യാ​ളു​ടെ ഭാ​ര്യ സീ​ന​ത്ത് (50) എ​ന്നി​വ​രാ​ണ് 75 കി​ലോ ക​ഞ്ചാ​വും 52 ഗ്രാം ​എം ഡി ​എം എ​യു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്.

ഉ​ബൈ​ദു​ല്ല​യു​ടെ ബൈ​ക്കി​ല്‍ നി​ന്ന് എം​ഡി​എം​എ​യും അ​ബ്ദു​ര്‍ റ​ഹ്മാ​ന്റെ വീ​ട്ടി​ല്‍​നി​ന്ന് ക​ഞ്ചാ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

അ​ബ്ദു​ര്‍​റ​ഹ്മാ​ന്റെ വീ​ട്ടി​ല്‍ ഷെ​ഡ്ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. മാ​സ​ങ്ങ​ള്‍ നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന സ​മീ​പി​ച്ചാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​രെ വ​ല​യി​ലാ​ക്കി​യ​ത്.

കൂ​ടു​ത​ല്‍ ലാ​ഭം പ്ര​തീ​ക്ഷി​ച്ച് പു​തു​ത​ല​മു​റ​യും മ​യ​ക്കു​മ​രു​ന്നു​ക​ള്‍ വ​ന്‍​തോ​തി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment