15കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ! ഭാ​ര്യ വീ​ഡി​യോ പോ​ണ്‍​സൈ​റ്റു​ക​ളി​ല്‍ അ​പ് ലോ​ഡ് ചെ​യ്തു; ദ​മ്പ​തി​ക​ള്‍ പി​ടി​യി​ല്‍

കു​ഴ​ത്തൂ​പ്പു​ഴ​യി​ല്‍ 15കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി പോ​ണ്‍​സൈ​റ്റു​ക​ളി​ല്‍ അ​പ് ലോ​ഡ് ചെ​യ്യു​ക​യും ചെ​യ്ത ദ​മ്പ​തി​ക​ള്‍ പി​ടി​യി​ല്‍.

പ്ര​തി​ക​ളെ കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ഞ്ഞി​രോ​ട്ട് കു​ന്നും​പു​റ​ത്ത് വി​ഷ്ണു, ഇ​യാ​ളു​ടെ ഭാ​ര്യ സ്വീ​റ്റി എ​ന്നി​വ​രാ​ണു പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ പി​ടി​യി​ലാ​യ​ത്.

പെ​ണ്‍​കു​ട്ടി​യെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്ര​തി, കു​ട്ടി​യെ ഇ​യാ​ള്‍ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ട്ടി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യു​മാ​യി​രു​ന്നു.

പീ​ഡ​ന സ​മ​യ​ത്തു ത​ന്നെ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ ഇ​യാ​ള്‍ പി​ന്നീ​ട് ഭാ​ര്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ഡി​യോ പോ​ണ്‍ സൈ​റ്റു​ക​ളി​ല്‍ അ​പ്ലോ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി. ​അ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ ബാ​ല​സു​ബ്ര​മ​ണ്യ​ന്‍, എ​സ്‌​ഐ ഷാ​ജ​ഹാ​ന്‍, എ​എ​സ്‌​ഐ വി​നോ​ദ്കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ സു​ജി​ത്ത്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ര​തീ​ഷ്, അ​ജി​ന എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment