15കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ! ഭാ​ര്യ വീ​ഡി​യോ പോ​ണ്‍​സൈ​റ്റു​ക​ളി​ല്‍ അ​പ് ലോ​ഡ് ചെ​യ്തു; ദ​മ്പ​തി​ക​ള്‍ പി​ടി​യി​ല്‍

കു​ഴ​ത്തൂ​പ്പു​ഴ​യി​ല്‍ 15കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി പോ​ണ്‍​സൈ​റ്റു​ക​ളി​ല്‍ അ​പ് ലോ​ഡ് ചെ​യ്യു​ക​യും ചെ​യ്ത ദ​മ്പ​തി​ക​ള്‍ പി​ടി​യി​ല്‍. പ്ര​തി​ക​ളെ കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ഞ്ഞി​രോ​ട്ട് കു​ന്നും​പു​റ​ത്ത് വി​ഷ്ണു, ഇ​യാ​ളു​ടെ ഭാ​ര്യ സ്വീ​റ്റി എ​ന്നി​വ​രാ​ണു പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ പി​ടി​യി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്ര​തി, കു​ട്ടി​യെ ഇ​യാ​ള്‍ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ട്ടി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യു​മാ​യി​രു​ന്നു. പീ​ഡ​ന സ​മ​യ​ത്തു ത​ന്നെ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ ഇ​യാ​ള്‍ പി​ന്നീ​ട് ഭാ​ര്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ഡി​യോ പോ​ണ്‍ സൈ​റ്റു​ക​ളി​ല്‍ അ​പ്ലോ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി. ​അ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ ബാ​ല​സു​ബ്ര​മ​ണ്യ​ന്‍, എ​സ്‌​ഐ ഷാ​ജ​ഹാ​ന്‍, എ​എ​സ്‌​ഐ വി​നോ​ദ്കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ സു​ജി​ത്ത്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ര​തീ​ഷ്, അ​ജി​ന എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

പോണ്‍സൈറ്റു സന്ദര്‍ശിക്കുന്നവര്‍ക്ക് കിടിലന്‍ പണിയുമായി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി; അശ്ലീലദൃശ്യങ്ങള്‍ക്കായി സൈറ്റുകള്‍ തുറക്കുന്നവര്‍ക്ക് മുമ്പിലെത്തുന്നത് കിടിലന്‍ ഭജന…

വാരണാസി: അശ്ലീല സൈറ്റ് സന്ദര്‍ശകര്‍ക്ക് കൂച്ചുവിലങ്ങിടുന്ന ആപ്പുമായി ഹിന്ദു ബനാറസ് യുണിവേഴ്‌സിറ്റി. ആര്‍ത്തിപൂണ്ട് പോണ്‍സൈറ്റിലേക്ക് പൂണ്ടിറങ്ങാന്‍ ശ്രമിക്കുന്നവര്‍ കേള്‍ക്കുന്നത് ഹിന്ദു ഭക്തിഗാനങ്ങള്‍. അങ്കിത് ശ്രീവാസ്തവ, ഡോ.വി.എന്‍ മിശ്ര എന്നിവര്‍ ചേര്‍ന്നാണ് പോണ്‍സൈറ്റ് ആരാധകര്‍ക്ക് എട്ടിന്റെ പണി കൊടുത്തിരിക്കുന്നത്. ‘ഹര്‍ ഹര്‍ മഹാദേവ്’ എന്ന പേരിലാണ് ആപ്ലിക്കേഷന്‍ സൃഷ്ടിച്ചിരിക്കുന്നത്. ന്യുറോളജിസ്റ്റുമായ മിശ്ര ‘സാമൂഹിക പരിഷ്‌കര്‍ത്താവും പ്രബോധകനും പോണോഗ്രഫി വിരുദ്ധ പോരാളി’യുമെന്നാണ് തന്നെ കുറിച്ച് സ്വയം വിശേഷിപ്പിക്കുന്നത്. അടുത്ത മാസം പുതിയ സംവിധാനം കൊണ്ടുവരുമെന്ന് ഡോ.മിശ്ര പറയുന്നൂ. മുസ്ലീം വിഭാഗത്തില്‍പെട്ടയാളാണ് ഇത്തരം സൈറ്റ് തുറക്കുന്നതെങ്കില്‍ ‘അള്ളാഹു അക്ബര്‍’ എന്നായിരിക്കും കേള്‍ക്കുക. മറ്റു സമുദായത്തില്‍പെട്ടവര്‍ക്കായും ഇത്തരത്തില്‍ സംവിധാനങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ‘മനോഭാവത്തിലെ അഴിമതി’ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് മിശ്രയുടെ വാദം. സമൂഹത്തില്‍ ബാധിച്ചിരിക്കുന്ന ഇത്തരം മനോഭാങ്ങളെ കുറയ്ക്കാനുള്ള ഏറ്റവും നല്ല നടപടിയാണിത്. ഇത് മദന്‍ മോഹന്‍ മാളവ്യയുടെ നാടാണ്.…

Read More