മീ​ന​ച്ചി​ലാ​റ്റി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പാ​ലാ: മീ​ന​ച്ചി​ലാ​റ്റി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ടി​മ​റ്റം പൂ​വ​ത്തേ​ട്ട് അ​ഞ്ജു ഷാ​ജി​യാ​ണ് (20) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലാ​ണ് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ ബി​കോം അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യ അ​ഞ്ജു യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യെ​ഴു​താ​ൻ ശ​നി​യാ​ഴ്ച ചേ​ർ​പ്പു​ങ്ക​ൽ കോ​ള​ജി​ലെ​ത്തി​യി​രു​ന്നു. പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല വി​ഷ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. വൈ​കു​ന്നേ​ര​മാ​യി​ട്ടും പെ​ൺ​കു​ട്ടി തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്നു വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി നൽകിയത്.

തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ ബാ​ഗും ചേ​ർ​പ്പു​ങ്ക​ൽ പാ​ല​ത്തി​നു സ​മീ​പം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ പെ​ണ്‍​കു​ട്ടി ആ​റി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നു വ​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി ആ​റ്റി​ൽ​ ചാ​ടു​ന്ന​താ​യി ആ​രും ക​ണ്ടിരുന്നില്ല.

Related posts

Leave a Comment