കോവിഡിൽ വിറങ്ങലിച്ച് ചിങ്ങവനം പോലീസ് സ്റ്റേഷൻ; പ്ര​ശ്നം ഗു​രു​ത​ര​മാ​യി​ട്ടും ആ​രോ​ഗ്യ​വ​കു​പ്പ് വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ന​ൽ​കുന്നില്ലെന്ന് പോ​ലീ​സു​കാ​ർ


ചി​ങ്ങ​വ​നം: കോ​വി​ഡി​ൽ വി​റ​ങ്ങ​ലി​ച്ച് ചി​ങ്ങ​വ​നം പോ​ലീ​സ് സ്റ്റേ​ഷ​ൻ. 45 ഉ​ദ്യോ​ഗ​സ്ഥ​ർ ഡ്യൂ​ട്ടി​യി​ലു​ള്ള സ്റ്റേ​ഷ​നി​ൽ ഇ​തി​നോ​ട​കം ഏ​ഴുപേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ടെ​സ്റ്റി​ന് വി​ധേ​യ​മാ​കാ​ത്ത ബാ​ക്കി​യു​ള്ള​വ​രി​ൽ പ​ല​ർ​ക്കും പ​ല​വി​ധ അ​സ്വ​സ്ഥ​ത​ക​ളും ഉ​ള്ള​താ​യി പോ​ലീ​സു​കാ​ർ പ​റ​യു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നു മു​ത​ൽ ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ രാ​വി​ലെ ത​ന്നെ പു​റ​പ്പെ​ട്ടു.

നേ​ര​ത്തെ മൂ​ന്നു പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ന​ട​ത്തി​യ ടെ​സ്റ്റി​ലാ​ണ് ബാ​ക്കി​യു​ള്ള​വ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ന്ന​ല​ത്തെ ടെ​സ്റ്റി​ൽ പോ​സീ​റ്റീ​വാ​യ​വ​രി​ൽ ഒ​രാ​ൾ ഇ​ന്ന് കൊ​ല്ല​ത്തക്ക് ഡ്യൂ​ട്ടി​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന​താ​ണ്. ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തി​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശ​ങ്ക​യി​ലാ​ണ്.

പ്ര​ശ്നം ഗു​രു​ത​ര​മാ​യി​ട്ടും ആ​രോ​ഗ്യ​വ​കു​പ്പ് വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സു​കാ​ർ പ​രാ​തി​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment