അമിത വണ്ണമുള്ളവരില്‍ കോവിഡ് മൂന്നിരട്ടി ഗുരുതരമാകും ! പുതിയ വിവരങ്ങള്‍ ഇങ്ങനെ…

അമിത വണ്ണമുള്ളവരില്‍ കോവിഡ് ബാധ മൂന്നിരട്ടിയോളം ഗുരുതരമാകുമെന്ന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

പൊണ്ണത്തടിയുള്ളവരില്‍ കൊവിഡ് രോഗബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്നാണ് യുഎഇ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്.

രോഗത്തിന്റെ കാഠിന്യം അമിതവണ്ണമുള്ളവരില്‍ മൂന്നിരട്ടിയോളമാവാനാണ് സാധ്യതയെന്ന് ആരോഗ്യ വിദ്യാഭ്യാസ പ്രമോഷന്‍ ഡയറക്ടര്‍ ഡോ.ഫാദില മുഹമ്മദ് ഷെരീഫ് പറഞ്ഞു.

ഇത്തരക്കാരുടെ ശ്വാസകോശത്തിന് ശേഷിക്കുറവുണ്ടാകുകയും അതു മൂലം ശ്വാസതടസ്സം അനുഭവപ്പെടാനുമുള്ള സാധ്യതയുണ്ട്.

രോഗപ്രതിരോധശേഷിയും ഇത്തരക്കാരില്‍ കുറവായിരിക്കും. അതുകൊണ്ടുതന്നെ ന്യൂമോണിയപോലുള്ള രോഗങ്ങള്‍ പിടിപെടാനും സാധ്യത കൂടുതലാണ്.

അതോടെ കോവിഡ് വൈറസ് ബാധ ഗുരുതരമാകും. ഇത്തരക്കാര്‍ക്ക് നീണ്ടകാലത്തെ ആശുപത്രിവാസവും തുടര്‍ചികിത്സകളും വേണ്ടിവരുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Related posts

Leave a Comment