കോവിഡ് 19 : കോഴിക്കോട്പാ​ള​യം മാ​ര്‍​ക്ക​റ്റ് അ​ട​ച്ചു; അ​തീ​വ ജാ​ഗ്ര​ത​യി​ല്‍ കോഴിക്കോട്


കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ലെ പ്ര​ധാ​ന പ​ച്ച​ക്ക​റി മൊ​ത്ത വി​ത​ര​ണ കേ​ന്ദ്ര​മാ​യ പാ​ള​യം പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്രം. ക​ച്ച​വ​ട​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും ഉ​ള്‍​പ്പെ​ടെ 233 പേ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.

തു​ട​ര്‍​ന്ന് മാ​ര്‍​ക്ക​റ്റ് അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു മാ​ര്‍​ക്ക​റ്റി​ല്‍ ഇ​ത്ര​യും പേ​ര്‍​ക്ക് രോ​ഗ​ബാ​ധ​സ്ഥി​രീ​ക​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. നേ​ര​ത്തെ 137 പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റും അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

പാ​ള​യ​ത്തെ രോ​ഗ​വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ക​ഴി​ഞ്ഞ ദി​വ​സം പാ​ള​യ​ത്തെ ആ​റ് പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യതിനെത്തു​ട​ര്‍​ന്ന് അ​ഞ്ച് ക​ട​ക​ള്‍ അ​ട​ച്ചു പൂ​ട്ടി.

ഇ​ന്ന​ലെ 760 പേ​ര്‍​ക്ക് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഈ ​പ​രി​ശോ​ധ​ന​യി​ലാ​ണ് 233 പേ​ര്‍​ക്ക് പോ​സി​റ്റീ​വാ​യ​ത്. നി​ല​വി​ല്‍ പോ​സി​റ്റീ​വാ​യ​വ​രു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക നാ​ലി​യ​ര​ത്തോ​ള​മു​ണ്ടെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍ ഇ​ത് 5000 ക​ട​ന്നേ​ക്കും.

Related posts

Leave a Comment