കോ​വി​ഡ് സ​മ്പ​ർ​ക്ക​വ്യാ​പ​നം; ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന ക​ട​ക​ൾ പൂ​ട്ടി​ക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ


തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് സ​മ്പ​ർ​ക്ക​വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്നു മു​ത​ൽ പൂ​ട്ടി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.

ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ള്ള എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും സാ​മൂ​ഹി​ക അ​ക​ലം കൃ​ത്യ​മാ​യും പാ​ലി​ക്ക​ണം. ക​ട​ക​ളു​ടെ സ്ഥ​ല പ​രി​മി​തി അ​നു​സ​രി​ച്ച് കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലി​ള്ള എ​ണ്ണം ആ​ൾ​ക്കാ​രെ മാ​ത്ര​മേ ക​ട​ക​ൾ​ക്കു​ള്ള​ലേ​ക്ക് ക​ട​ത്തി വി​ടാ​ൻ പാ​ടു​ള്ളൂ.

അ​തി​നാ​യി ഓ​രോ ആ​ളി​നും നി​ൽ​ക്കു​ന്ന​തി​ന് കു​റ​ഞ്ഞ​ത് ഒ​രു മീ​റ്റ​ർ അ​ക​ലം മാ​ർ​ക്ക് ചെ​യ്യ​ണം. ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​ർ കൃ​ത്യ​മാ​യും മാ​സ്കും കൈ​യ്യു​റ​യും ധ​രി​ക്ക​ണം. ക​ട​യി​ലേ​ക്ക് വ​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സാ​നി​റ്റെ​സ​ർ ന​ൽ​ക​ണം.

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​മി​ത​മാ​യ ജി​വ​ന​ക്കാ​രെ വ​ച്ചു മാ​ത്ര​മേ പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ പാ​ടു​ള്ളൂ. രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ എ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന സ​മ​യ​ക്ര​മം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​ന സ​മ​യം. ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും ന​ൽ​കു​ന്ന കോ​വി​ഡ് ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ ക​ട​ക​ളി​ലും ന​ട​പ്പി​ലാ​ക്ക​ണം.

വി​ല​ക്കു ലം​ഘ​നം ന​ട​ത്തു​ന്ന ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രേ​യും സാ​ധ​നം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്കെ​തി​രേ​യും എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം കേ​സെ​ടു​ക്കും. നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന ക​ട​ക​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഇ​ന്നു​മു​ത​ൽ പൂ​ട്ടി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment