ഇ​തു ക​ണ്ടി​ട്ട് ചി​രി​ക്ക​ണോ അ​തോ ക​ര​യ​ണ​മോ? കോ​വി​ഡി​നെ​തി​രാ​യ ‘ചാ​ണ​കം’ ചി​കി​ത്സ​യി​ൽ അ​ഖി​ലേ​ഷ് യാ​ദ​വ്

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഗു​ജ​റാ​ത്തി​ൽ ആ​ളു​ക​ൾ ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ദേ​ഹ​ത്ത് തേ​ച്ച് പി​ടി​പ്പി​ക്കു​ന്ന​തി​നെ പ​രി​ഹ​സി​ച്ച് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വ്.

‘ഇ​തു ക​ണ്ടി​ട്ട് ചി​രി​ക്ക​ണോ അ​തോ ക​ര​യ​ണ​മോ’ എ​ന്ന് അ​ഖി​ലേ​ഷ് ട്വീ​റ്റ് ചെ​യ്തു.

ചാ​ണ​ക​വും ഗോ​മൂ​ത്ര​വും ശ​രീ​ര​ത്തി​ൽ പു​ര​ട്ടു​ന്ന​തി​ന്‍റെ​യും പ​ശു​ക്ക​ളെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും അ​ഖി​ലേ​ഷ് ട്വീ​റ്റ് ചെ​യ്തു.

ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ചാ​ണ​കം ചി​കി​ത്സ ആ​ളു​ക​ൾ ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ചാ​ണ​ക​വും ഗോ​മൂ​ത്ര​വും കോ​വി​ഡ് വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് ഇ​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ വി​ശ്വ​സി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് പ​ല​ഭാ​ഗ​ത്ത് നി​ന്നും ഉ​യ​രു​ന്ന​ത്.

പ്ര​തി​രോ​ധ​ത്തി​ന് ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) ത​ള്ളി​യി​രു​ന്നു.

വ്യ​ക്ത​മാ​യ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്ന് ഐ​എം​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ. ജ​യ​ലാ​ൽ പ​റ​ഞ്ഞ​ത്.

ഗോ​മൂ​ത്രം കു​ടി​ച്ചാ​ൽ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​മെ​ന്ന് യു​പി​യി​ലെ ബി​ജെ​പി എം​എ​ൽ​എ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​ദ്ദേ​ഹം ഗോ​മൂ​ത്രം കു​ടി​ക്കു​ന്ന വീ​ഡി​യോ​യും പു​റ​ത്തു​വി​ട്ടി​രു​ന്നു.

Related posts

Leave a Comment