കോവിഡ് വാക്‌സിൻ വികസിപ്പിച്ച ശാസ്ത്രജ്ഞനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി! കൊലപ്പെടുത്തിയത്‌ 29 വയസുള്ള യുവാവാണെന്ന് പോലീസ്‌

മോസ്കോ: റഷ്യയുടെ കോവിഡ് വാക്സിൻ ആയ സ്പുട്നിക് V കോവിഡ് വാക്സിൻ നിർമിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞരിലൊരാളായ ആന്ധ്രെ ബോടികോവിനെ കൊലപ്പെടുത്തി.

താമസിച്ചിരുന്ന അപാർട്മെന്റിൽ ബെൽറ്റ്കൊണ്ട് കഴുത്തു മുറക്കിയ നിലയിലാണ് ബോടികോവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗമേലിയ നാഷനൽ റിസർച്ച് സെൻറർ ഫോർ ഇക്കോളജി ആൻഡ് മാത്തമാറ്റിക്സിലെ ഗവേഷകനായിരുന്നു 47 കാരനായ ബോടികോവ്.

2020 ലാണ് ഇദ്ദേഹമടക്കമുള്ള 18 ശാസ്ത്രജ്ഞർ റഷ്യയിൽ കോവിഡ് വാക്സിൻ വികസിപ്പിച്ചത്. തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉന്നത ബഹുമതി നൽകി ആദരിച്ചിരുന്നു.

29 വയസുള്ള യുവാവാണ് ബോടികോവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

ഇവർ തമ്മിൽ വഴക്കുണ്ടാകുകയും അത് കൊലപാതകത്തിൽ എത്തുകയുമായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്. കൃത്യത്തിനു ശേഷം സംഭവസ്ഥലത്തുനിന്നു കടന്ന പ്രതിയെ പിന്നീട് പിടികൂടുകയായിരുന്നു.

Related posts

Leave a Comment