വീ​ട്ട​മ്മ​യെ 30 വ​ർ​ഷ​മാ​യി പീ​ഡി​പ്പി​ച്ച​ത് സി​പി​എം നേ​താ​വ്; പ്ര​ണ​യി​ച്ച് വ​ഞ്ചി​ച്ച ശേ​ഷ​വും ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡ​നം തു​ട​ർ​ന്നു; വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ ഞെ​ട്ടി​ക്കു​ന്ന മ​റ്റ് വി​വ​ര​ങ്ങ​ളും

കാ​സ​ര്‍​ഗോ​ഡ്: സി​പി​എം പ്രാ​ദേ​ശി​ക​നേ​താ​വ് ക​ഴി​ഞ്ഞ മൂ​ന്നു​പ​തി​റ്റാ​ണ്ടാ​യി ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നെ​ന്ന പ​രാ​തി​യു​മാ​യി വീ​ട്ട​മ്മ .എ​ന്‍​മ​ക​ജെ പെ​ര്‍​ള​യി​ലെ എ​സ്.​സു​ധാ​ക​ര​ക്കെ​തി​രേ​യാ​ണു ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി വീ​ട്ട​മ്മ രം​ഗ​ത്തെ​ത്തി​യ​ത്.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് തെ​ളി​വു​ക​ള്‍ സ​ഹി​തം യു​വ​തി പ​രാ​തി ന​ല്‍​കി. എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം​വാ​ര്‍​ഡാ​യ മ​ല്ലെ​മൂ​ല​യി​ലെ​നി​ന്നു​ള്ള സി​പി​എം മെം​ബ​റാ​ണ് സു​ധാ​ക​ര. ഒ​രു കൊ​ല​ക്കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം ത​ട​വി​നും ശി​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​യ്ഡ​ഡ് പ്രൈ​മ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍​കൂ​ടി​യാ​യ സു​ധാ​ക​ര അ​ടു​ത്ത​വ​ര്‍​ഷം സ​ര്‍​വീ​സി​ല്‍​നി​ന്നു വി​ര​മി​ക്കാ​നി​രി​ക്കു​ക​യാ​ണ്.

1995 മു​ത​ലാ​ണ് സു​ധാ​ക​ര ത​ന്നെ പീ​ഡി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി​യ​തെ​ന്ന് വീ​ട്ട​മ്മ ആ​രോ​പി​ച്ചു. അ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന് 24 വ​യ​സാ​യി​രു​ന്നു. ‘തു​ട​ക്ക​ത്തി​ല്‍, എ​ന്നെ വി​വാ​ഹം ക​ഴി​ക്കു​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് അ​യാ​ള്‍ എ​ന്നെ ഉ​പ​യോ​ഗി​ച്ചു. പി​ന്നീ​ട്, അ​യാ​ള്‍ മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ചു.

എ​ന്‍റെ വി​വാ​ഹ​വും ക​ഴി​ഞ്ഞി​രു​ന്നു. പ​ക്ഷേ എ​ന്നെ അ​പ​മാ​നി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ന്ന​തു തു​ട​ര്‍​ന്നു. സ്വ​ന്തം ന​ഗ്ന​വീ​ഡി​യോ​ക​ള്‍ എ​ന്‍റെ ഫോ​ണി​ലേ​ക്ക് അ​യ​ച്ചു. ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് ത​ന്‍റെ പ​ക്ക​ലേ​ക്ക് വ​ര​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഭ​ര്‍​ത്താ​വി​നെ ഉ​പ​ദ്ര​വി​ക്കു​മെ​ന്നും പ​റ​ഞ്ഞു. അ​യാ​ള്‍ പ​റ​ഞ്ഞ​തു​പോ​ലെ ചെ​യ്യു​മെ​ന്ന് അ​റി​യാ​വു​ന്ന​തു​കൊ​ണ്ടാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ’അ​വ​ര്‍ പ​റ​ഞ്ഞു.

കൊ​ല​ക്കേ​സി​ല്‍ സു​ധാ​ക​ര ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ ആ​റു​വ​ര്‍​ഷം മാ​ത്ര​മാ​ണ് താ​ന്‍ സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ച്ച​തെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. കു​ട്ടി​ക​ളെ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ​യു​മ​ട​ക്കം നി​ര​വ​ധി പേ​രെ ഇ​യാ​ള്‍ ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് വീ​ട്ട​മ്മ ആ​രോ​പി​ച്ചു. സു​ധാ​ക​ര​യെ കാ​ട്ടു​കു​ക്കെ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ല്‍​നി​ന്നു പു​റ​ത്താ​ക്കി​യ​താ​യി സി​പി​എം കു​മ്പ​ള ഏ​രി​യ സെ​ക്ര​ട്ട​റി സി.​എ.​സു​ബൈ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment