പേ​രാ​മ്പ്ര​യി​ല്‍ സി​പി​എം ഓ​ഫീ​സി​ന് തീ​യി​ട്ടു; ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​നു നേ​രെ ബോം​ബെറിഞ്ഞിരുന്നു

 

കൂ​രാ​ച്ചു​ണ്ട്: പേ​രാ​മ്പ്ര​യി​ല്‍ സി​പി​എം ഓ​ഫീ​സ് തീ​വ​ച്ച് ന​ശി​പ്പി​ച്ചു. വാ​ല്യ​ക്കോ​ട് ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സാ​ണ് ഇ​രു​ട്ടി​ന്‍റെ മ​റ​വി​ല്‍ അ​ഗ്നി​ക്കി​രയാ​ക്കി​യ​ത്. ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി 11.45നാ​ണ് സം​ഭ​വം.

വ​ഴി​പോ​ക്ക​രാ​ണ് ഓ​ഫീ​സ് ക​ത്തു​ന്ന​ത് ക​ണ്ട​ത്. ഓ​ടു​മേ​ഞ്ഞ കെ​ട്ടി​ട​ത്തി​ലെ ര​ണ്ടാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ടു​ങ്ങി​യ മു​റി​യി​ലാ​ണ് ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സ്.​

തീ​പി​ടി​ത്ത​ത്തി​ല്‍ ഓ​ഫീ​സി​ന്‍റെ ജ​നാ​ല ക​ത്തി ന​ശി​ച്ചു. കൂ​ടാ​തെ ഓ​ഫീ​സി​ലു​ള്ള ഫ്ള​ക്‌​സ് ബോ​ര്‍​ഡ്, സ്റ്റീ​ല്‍ അ​ല​മാ​ര, ഫ​യ​ലു​ക​ള്‍ എ​ന്നി​വ​യും ക​ത്തി ന​ശി​ച്ചു.

നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് പേ​രാ​മ്പ്ര പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി. പേ​രാ​മ്പ്ര അ​ഗ്‌​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളാ​യ എ​എ​സ്‌​സി​ഒ സി.​കെ.​മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​വി​നോ​ദ​ന്‍, ടി.​ബ​ബീ​ഷ്, കെ.​കെ.​ഷി​ഖി​ലേ​ഷ്, ആ​ര്‍.​ജി​നേ​ഷ്, എ​സ്.​കെ.​സു​ധീ​ഷ്, ഹോം ​ഗാ​ര്‍​ഡ് എ.​സി.​അ​ജീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് തീ​യ​ണ​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചു​വ​രു​ന്നു.

പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വി​മാ​ന​ത്തി​ല്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തി​ന്‍റെ പേ​രി​ല്‍ പേ​രാ​മ്പ്ര മേ​ഖ​ല​യി​ല്‍ സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​നു നേ​രെ ബോം​ബേ​റു​ണ്ടാ​യി​രു​ന്നു.​ അ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment