ആ​ഭ്യ​ന്ത​ര, ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം മോശം; തു​ട​ർഭ​ര​ണം അത്ര പോ​രാ; സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ വി​മ​ർ​ശ​നം

 

തി​രു​വ​ന​ന്ത​പു​രം: സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം.

ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ തു​ട​ര്‍ ഭ​ര​ണ​ത്തി​ല്‍ ഈ ​മി​ക​വ് കാ​ത്ത് സൂ​ക്ഷി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നു​മാ​ണ് വി​മ​ര്‍​ശ​നം.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ​രാ​ജ​യ​മാ​ണെ​ന്നും ആ​ഭ്യ​ന്ത​ര, ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം മോ​ശ​മാ​ണെ​ന്നും പ്ര​തി​നി​ധി​ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി​ക്കും മ​രു​മ​ക​നും ക​മ്മീ​ഷ​ന്‍ ത​ട്ടാ​നാ​ണ് കെ ​റെ​യി​ല്‍ പ​ദ്ധ​തി​യെ​ന്ന ആ​രോ​പ​ണ​മു​ണ്ട്. അ​തി​നെ​തി​രെ പാ​ര്‍​ട്ടി പ്ര​തി​രോ​ധം തീ​ര്‍​ക്ക​ണ​മെ​ന്നും പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പോ​ലീ​സ് സേ​ന​യ്‌​ക്കെ​തി​രെ​യും വ്യാ​പ​ക കു​റ്റ​പ്പെ​ടു​ത്ത​ലു​യ​ര്‍​ന്നു. പോ​ലീ​സ് പി​ടി​ച്ചു​പ​റി​ക്കാ​രു​ടെ സം​ഘ​മാ​യി മാ​റി​യെ​ന്ന് കോ​വ​ള​ത്ത് നി​ന്നു​മു​ള്ള പ്ര​തി​നി​ധി കു​റ്റ​പ്പെ​ടു​ത്തി.

ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ​വ​കു​പ്പ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​നെ​തി​രെ​യും വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു. വ​കു​പ്പി​ല്‍ പൂ​ര്‍​ണ​മാ​യും ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​മാ​ണെ​ന്നും വ​കു​പ്പ് പൂ​ര്‍​ണ​മാ​യും പ​രാ​ജ​യ​മാ​ണെ​ന്നും പ്ര​തി​നി​ധി​ക​ള്‍ പറഞ്ഞു.

Related posts

Leave a Comment