ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലെ​ത്തി​ച്ച് ലോ​ക​ക​പ്പ് ട്രോ​ഫി കേ​ര​ള​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലെ​ത്തി​ച്ച് ഐ​സി​സി ലോ​ക​ക​പ്പ് ട്രോ​ഫി ത​ല​സ്ഥാ​ന​ത്തെ​ത്തി.

മു​ക്കോ​ല സെ​ന്‍റ് തോ​മ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലാ​ണ് ട്രോ​ഫി ടൂ​റി​ന്‍റെ ഭാ​ഗ​മാ​യി ഇ​തി​ഹാ​സ​ങ്ങ​ളു​ടെ കൈ​യാ​പ്പ് പ​തി​ഞ്ഞ ക​പ്പ് എ​ത്തി​യ​ത്.

രാ​വി​ലെ പ​ത്തി​ന് സ്കൂ​ളി​ലെ​ത്തി​യ ട്രോ​ഫി​യെ ആ​ർ​പ്പു​വി​ളി​ക​ളു​ടെ​യും ബാ​ൻ​ഡ്മേ​ള​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് വ​ര​വേ​റ്റ​ത്. ലോ​ക​ക​പ്പ് തീം​സോം​ഗി​നൊ​പ്പം വി​വി​ധ ക്രി​ക്ക​റ്റ് ടീ​മു​ക​ളു​ടെ ജ​ഴ്സി ധ​രി​ച്ച് സ്കൂ​ൾ ടീം ​നൃ​ത്തം ചെ​യ​തു.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ട്രോ​ഫി 12 -ാം തീ​യ​തി വ​രെ കേ​ര​ള​ത്തി​ൽ തു​ട‌​രും. ലോ​ക​ക​പ്പി​ന്‍റെ മു​ഖ്യ​വേ​ദി​യാ​യ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ നി​ന്നാ​ണ് ട്രോ​ഫി പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.

മും​ബൈ​യി​ലും കോ​ല്‍​ക്ക​ത്ത​യി​ലും പ്ര​ദ​ർ​ശി​പ്പി​ച്ച ട്രോ​ഫി ഇ​നി ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് കൊ​ണ്ടു​പോ​കും. 18 രാ​ജ്യ​ങ്ങ​ളി​ലാ​ണ് ട്രോ​ഫി പ​ര്യ​ട​നം ന​ട​ത്തു​ക.

Related posts

Leave a Comment