സുഹൃത്തുമൊത്ത് സംസാരിച്ചു നിൽക്കവേ  ലോട്ടറിക്കാരന്‍റെ ചെവി വെട്ടിമാറ്റാൻ ശ്രമം; കണ്ണൂരിൽ നടന്ന ദാരുണ സംഭവം ഇങ്ങനെ…

പ​രി​യാ​രം(കണ്ണൂർ): വെ​ട്ടേ​റ്റ് ലോ​ട്ട​റി​വി​ല്പ​ന​ക്കാ​ര​ന്‍റെ ചെ​വി​യ​റ്റു. അ​മ്മാ​ന​പ്പാ​റ​യി​ലെ ശാ​ര​ദാ​നി​വാ​സി​ല്‍ പി.​വി.​ഭാ​സ്‌​ക്ക​ര​നെയാ​ണ്(64) വെ​ട്ടേ​റ്റ് ചെ​വി​യ​റ്റ​നി​ല​യി​ല്‍ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ഇ​രി​ങ്ങ​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ക​ട​യി​ലാ​ണ് സം​ഭ​വം. സു​ഹൃ​ത്തി​നോ​ട് സം​സാ​രി​ച്ചി​രി​ക്ക​വെ ക​ത്തി​വാ​ളു​മാ​യി അ​വി​ടെ​യെ​ത്തി​യ ശ​ശീ​ന്ദ്ര​ന്‍ എ​ന്ന ശ​ശി ഭാ​സ്‌​ക്ക​ര​നെ വെ​ട്ടു​ക​യാ​യി​രു​ന്നു.

ചെ​വി അ​റ്റ് വീ​ഴു​ന്ന നി​ല​യി​ലാ​യ​തി​നാ​ല്‍ ഉ​ട​ന്‍ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ഭാ​സ്‌​ക​ര​നെ അ​ടി​യ​ന്തി​ര ശ​സ​ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​. ശ​ശി​യു​ടെ പേ​രി​ല്‍ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. പ്ര​തി ക​സ്റ്റ​ഡി​യി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts