ക്രി​പ്‌​റ്റോ ക​റ​ന്‍​സി ഉ​പ​യോ​ഗി​ച്ച് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട്; 4 പ്ര​തി​ക​ള്‍​ക്കെ​തി​രേ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

കൊ​ച്ചി: ഡാ​ര്‍​ക്ക്‌​നെ​റ്റും ക്രി​പ്‌​റ്റോ ക​റ​ന്‍​സി​യും ഉ​പ​യോ​ഗി​ച്ച് കോ​ടി​ക​ളു​ടെ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളി​ല്‍ നാ​ലു പ്ര​തി​ക​ള്‍​ക്കെ​തി​രെ ന​ര്‍​ക്കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ (എ​ന്‍​സി​ബി) കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. ക​ഴി​ഞ്ഞ ജൂ​ണ്‍ 28ന് ​യു​കെ​യി​ല്‍ നി​ന്നും ത​പാ​ലി​ലെ​ത്തി​യ മൂ​ന്ന് പാ​ഴ്‌​സ​ലു​ക​ളി​ല്‍ നി​ന്നും 280 എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ഇ​തേ തു​ട​ര്‍​ന്ന് പാ​ഴ്‌​സ​ലി​ലെ വി​ലാ​സ​ക്കാ​ര​നാ​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി എ​ഡി​സ​ണ്‍ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ 847 എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​ക​ളും 131.66 ഗ്രാം ​കെ​റ്റാ​മൈ​നും ക​ണ്ടെ​ത്തി​യ കേ​സി​ലാ​ണ് എ​ന്‍​സി​ബി കൊ​ച്ചി ഓ​ഫീ​സ് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ എ​ഡി​സ​ണ്‍ ബാ​ബു, സ​ഹാ​യി അ​രു​ണ്‍ തോ​മ​സ്, യു​കെ​യി​ല്‍ താ​മ​സി​ക്കു​ന്ന​സ​ന്ദീ​പ്, ഓ​സ്‌​ട്രേ​ലി​യി​ല്‍ ക​ഴി​യു​ന്ന വ​ട​ക്ക​ന്‍ പ​റ​വൂ​ര്‍ സ്വ​ദേ​ശി ദീ​പ​ക് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍. വി​ദേ​ശ​ത്തു​നി​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​റ​ക്കു​മ​തി ന​ട​ത്തു​ക, മാ​ര​ക​മാ​യ ല​ഹ​രി​മ​രു​ന്ന് കൈ​വ​ശം​വ​യ്ക്കു​ക​യും വി​നി​മ​യം​ന​ട​ത്തു​ക​യും ചെ​യ്യു​ക, അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ക, മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​ത്തി​ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് നാ​ലു പേ​ര്‍​ക്കു​മെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

ഇ​തി​ല്‍ വി​ദേ​ശ​ത്തു​ള്ള ര​ണ്ടു പ്ര​തി​ക​ളെ ഇ​തു​വ​രെ അ​റ​സ്റ്റു ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​വ​രു​ടെ ഇ​ട​പാ​ടു​ക​ളു​ടെ പ്ര​ധാ​നി​യാ​യ വാ​ര​ണാ​സി സ്വ​ദേ​ശി പ്ര​ദീ​പ് ഭാ​യി എ​ന്ന​റി​യ​പ്പെ​ടു​ന്ന​യാ​ളെ​യും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ ജൂ​ണ്‍ 29നാ​ണ് എ​ഡി​സ​ണെ എ​ന്‍​സി​ബി കൊ​ച്ചി യൂ​ണി​റ്റ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ദേ​ശ​ത്തു​ള്ള പ്ര​തി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​താ​യി എ​ന്‍​സി​ബി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 150 ലേ​റെ പേ​ജു​ക​ളു​ള്ള കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ആ​യി​രം പേ​ജു​ക​ളി​ല്‍ അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ളും സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment