വ​​രു​​ണ്‍ ചക്രവർത്തി എ​​ന്ന ‘മി​​സ്റ്റ​​റി സ്പി​​ന്ന​​ർ’

8.40 കോ​​ടി രൂ​​പ​​യ്ക്ക് ഐ​​പി​​എ​​ൽ ലേ​​ല​​ത്തി​​ൽ കിം​​ഗ്സ് ഇ​​ല​​വ​​ൻ പ​​ഞ്ചാ​​ബ് സ്വ​​ന്ത​​മാ​​ക്കി​​യ ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നു​​ള്ള താ​​രോ​​ദ​​യ​​മാ​​യ വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത് ‘മി​​സ്റ്റ​​റി സ്പി​​ന്ന​​ർ’ എ​​ന്ന്. 13-ാം വ​​യ​​സി​​ൽ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യി ക​​ളി തു​​ട​​ങ്ങി​​യെ​​ങ്കി​​ലും കോ​​ള​​ജി​​ലെ​​ത്തി​​യ​​തോ​​ടെ മൈ​​താ​​ന​​ത്തോ​​ട് വി​​ട​​പ​​റ​​ഞ്ഞു.

ചെ​​ന്നൈ​​യി​​ലെ എ​​സ്ആ​​ർ​​എം സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ആ​​ർ​​കി​​ടെ​​ക്ച​​ർ പ​​ഠ​​ന​​ത്തി​​നു​​ശേ​​ഷം ര​​ണ്ടു വ​​ർ​​ഷം ജോ​​ലി ചെ​​യ്തു. തു​​ട​​ർ​​ന്ന് ക​​ളി​​ക്ക​​ള​​ത്തി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തി. നാ​​ട്ടി​​ലെ ക​​ളി​​ക്കി​​ടെ പ​​രിക്കു​​മൂ​​ലം പേ​​സ് ബൗ​​ളിം​​ഗ് സാ​​ധ്യ​​മാ​​കാ​​തെ​​വ​​ന്ന​​തോ​​ടെ സ്പി​​ന്നി​​ലേ​​ക്ക് തി​​രി​​ഞ്ഞു. പ​​രി​​ക്കി​​ൽ​​നി​​ന്ന് ര​​ക്ഷ​​പ്പെ​​ടാ​​ൻ സ്പി​​ന്ന​​റാ​​യി മാ​​റി​​യ വ​​രു​​ണ്‍ ഏ​​ഴോ​​ളം വ്യ​​ത്യ​​സ്ത രീ​​തി​​ക​​ളി​​ൽ പ​​ന്തെ​​റി​​യും.

2019 സീ​​സ​​ണ്‍ ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 പോ​​രാ​​ട്ട​​ത്തി​​നാ​​യു​​ള്ള ക​​ളി​​ക്കാ​​രു​​ടെ ലേ​​ല​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ നേ​​ട്ട​​മു​​ണ്ടാ​​യ​​ത് വ​​രു​​ണി​​നാ​​ണ്. അ​​ടി​​സ്ഥാ​​ന വി​​ല​​യാ​​യ 20 ല​​ക്ഷം രൂ​​പ​​ത്തി​​ൽ​​നി​​ന്നാ​​ണ് വ​​രു​​ണി​​നെ പ​​ഞ്ചാ​​ബ് 8.40 കോ​​ടി​​ക്ക് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

Related posts