ആഗോള തലത്തില്‍ സൈബര്‍ തട്ടിപ്പുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ തട്ടിപ്പിന്റെ വര്‍ധിച്ചു വരുന്ന വ്യാപ്തിയും സങ്കീര്‍ണതകളും എടുത്തു കാണിക്കുന്ന റിപ്പോര്‍ട്ട് മെറ്റയാണ് പുറത്തിറക്കിയത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത തട്ടിപ്പുകള്‍ രാജ്യത്ത് അനുദിനം വര്‍ധിച്ച് വരികയാണ്. ബിസിനസുകള്‍ പോലെ പ്രവര്‍ത്തിക്കുന്ന സംഘടിത തട്ടിപ്പ് ശൃംഖലകള്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ അതിവേഗമാണ് വികസിച്ച് വരുന്നത്. ഇത് പരമാവധി മുതലെടുത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്, മെസേജിംഗ് ആപ്പുകള്‍, നൂതന സാങ്കേതിക വിദ്യകള്‍ എന്നിവ ഉപയോഗിച്ച് വലിയ തോതിലുള്ള തട്ടിപ്പുകളാണ് അരങ്ങേറുന്നത്. ഈ സ്ഥിതിവിശേഷം ആശങ്കാജനകമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എഐ അധിഷ്ഠിത തട്ടിപ്പുകളിലാണ് സൈബര്‍ കുറ്റവാളികള്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൃത്രിമ ബുദ്ധി തട്ടിപ്പുകള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിക്കും.
എസ്.ആര്. സുധീര്‍ കുമാര്‍
