മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യു​മാ​യി നൃ​ത്തംചെ​യ്യു​ന്ന ഭ​ര്‍​ത്താ​വി​നെ ഭാ​ര്യ കൈ​യോ​ടെ പി​ടി​ച്ചാ​ല്‍ എന്ത് സംഭവിക്കും ? എന്തും സംഭവിക്കാം…

ഭാ​ര്യ​ഭ​ര്‍​ത്താ​ക്ക​ന്‍​മാ​ര്‍ എ​ന്ന​ത് മ​റ്റെ​ല്ലാ ബ​ന്ധ​ങ്ങ​ളി​ലും​നി​ന്ന് വ്യ​ത്യ​സ്തം എ​ന്നാ​ണ് സ​മൂ​ഹ​ത്തി​ല്‍ പ​ല​രും ക​രു​തു​ന്ന​ത്.

അ​വ​ര്‍ ത​മ്മി​ലു​ണ്ടാ​കേ​ണ്ട പ​ര​സ്പ​ര വി​ശ്വാ​സ​ത്തി​ന്‍റെയും സ്‌​നേ​ഹ​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം പ​ല​രും ഭാ​ര്യ​ഭാ​ര്‍​ത്താ​ക്ക​ന്‍​മാ​രെ ഉ​പ​ദേ​ശി​ക്കാ​റു​ണ്ട്.

എ​ന്നാ​ല്‍ മി​ക്ക ദ​മ്പ​തി​മാ​രും എ​ല്ലാ​ക്കാ​ല​ത്തും അ​ത്ര അ​ടു​പ്പ​ത്തി​ല​ല്ല എ​ന്ന​താ​ണ് സ​ത്യം. ചി​ല​പ്പോ​ഴൊ​ക്കെ ദ​മ്പ​തി​മാ​രി​ല്‍ ഒ​രാ​ള്‍​ക്ക് ത​ങ്ങ​ളു​ടെ ഇ​ണ മ​റ്റൊ​രാ​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് കാ​ണേ​ണ്ടി വ​ന്നി​ട്ടു​ണ്ടാ​കും.

സം​ശ​യി​ക്ക​ത്ത​ക്ക കാ​ര്യം ഇ​ല്ലെ​ങ്കി​ല്‍​ പോ​ലും ഒ​രു ചെ​റി​യ അ​സ്വ​സ്ഥ​ത എ​ങ്കി​ലും അ​ത് മ​റ്റേ ആ​ളി​ല്‍ ഉ​ണ്ടാ​ക്കും. അ​തു​ണ്ടാ​ക്കു​ന്ന പ്ര​തി​ക​ര​ണം എ​ന്താ​കു​മെ​ന്ന് ആ​ര്‍​ക്കും കൃ​ത്യ​മാ​യി പ്ര​വ​ചി​ക്കാ​നാ​കി​ല്ല.

ഘ​ര്‍​ക്കേ ക​ലാ​ഷ് എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ പ​റ​യു​ന്ന​ത് ഇ​ത്ത​ര​മൊ​ന്നാ​ണ്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ ഒ​രു യു​വ​തി​ക്കൊ​പ്പം നൃ​ത്തം ചെ​യ്യു​ക​യാ​ണ്. വ​ള​രെ ആ​സ്വ​ദി​ച്ചാ​ണ് ഇ​രു​വ​രും നൃ​ത്തം ചെ​യ്യു​ന്ന​ത്.

എ​ന്നാ​ല്‍ ഇ​ട​യി​ല്‍ മ​റ്റൊ​രു യു​വ​തി അ​വി​ടേ​ക്കെ​ത്തു​ക​യാ​ണ്. അ​തോ​ടെ അ​വ​രു​ടെ നൃ​ത്ത​മ​ങ്ങ് അ​വ​സാ​നി​ക്കു​ന്നു. ക​ട​ന്നു​വ​ന്ന യു​വ​തി നൃ​ത്തം ചെ​യ്ത ആ​ളി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്നു.

പ​രു​ങ്ങ​ലി​ലാ​യ യു​വാ​വി​ന് നേ​രെ ത​ട്ടി​ക്ക​യ​റു​ക​യാ​ണ് ഭാ​ര്യ. അ​വ​ര്‍ ത​ന്‍റെ ചെ​രി​പ്പൂ​രി അ​യാ​ളെ അ​ടി​ക്കാ​നോ​ങ്ങു​ക​യാ​ണ്.

അ​യാ​ളോ​ട് എ​ന്താ നൃ​ത്തം നി​ര്‍​ത്തി​ക്ക​ള​ഞ്ഞ​തെ​ന്ന് അ​വ​ര്‍ ക​ലി​തു​ള്ളി തി​ര​ക്കു​ന്നു​ണ്ട്. ഇ​ട​യി​ല്‍ ഭ​ര്‍​ത്താ​വ​നെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

വൈ​റ​ലാ​യി മാ​റി വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ക്കു​ക​യു​ണ്ടാ​യി. ക​മ​ന്‍റു​ക​ളി​ലൊ​ക്കെ​ത്ത​ന്നെ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് കാ​ണാ​നാ​വു​ന്ന്. വീ​ഡി​യോ തി​ര​ക്ക​ഥ​യാ​ണെ​ന്നാ​ണ് പ​ല​രും സം​ശ​യി​ക്കു​ന്ന​ത്.

Related posts

Leave a Comment