പൊ​രു​ത്തം 2019..!വി​വാ​ഹ ജീ​വി​തം എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്ക​ൽ;   ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി വി​വാ​ഹ​ന്വേ​ഷ​ണ സം​ഗ​മം തി​രൂ​രി​ൽ

മ​ല​പ്പു​റം: ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ വി​വാ​ഹ ജീ​വി​തം എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്ക​ൽ​ പൊ​രു​ത്തം 2019ന് ​സം​സ്ഥാ​ന​ത​ല ഭി​ന്ന​ശേ​ഷി വി​വാ​ഹ കൂ​ടി​ക്കാ​ഴ്ച സം​ഗ​മം തി​രൂ​രി​ൽ ന​ട​ക്കും. എ​ബി​ലി​റ്റി ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ദി ​ഡി​സേ​ബി​ൾ​ഡി​ന്‍റെ​യും കേ​ര​ള മാ​ര്യേ​ജ് ഡോ​ട്ട് കോ​മി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ 14, 15 തി​യ​തി​ക​ളി​ൽ തി​രൂ​ർ എം​ഇ​എ​സ് സെ​ൻ​ട്ര​ൽ സ്ക്കൂ​ളി​ലാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

എ​ല്ലാ വി​ഭാ​ഗം ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സ​ർ​വോ​ൻ​മു​ഖ​മാ​യ പു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കി അ​വ​ർ​ക്ക് അ​വ​സ​ര സ​മ​ത്വം ന​ൽ​കി മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ പു​ളി​ക്ക​ൽ എ​ബി​ലി​റ്റി കാ​ന്പ​സി​ൽ ന​ട​ന്നു​വ​രു​ന്ന വി​വി​ധ വി​ദ്യാ​ഭ്യാ​സ തൊ​ഴി​ൽ നൈ​പു​ണ്യ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് എ​ബി​ലി​റ്റി ഈ ​സം​രം​ഭം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഹി​ന്ദു, മു​സ്ലിം, ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട 3000 ത്തോ​ളം പേ​ർ വി​വാ​ഹ​ന്വേ​ഷ​ണ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

സൗ​ക​ര്യ​ത്തി​നാ​യി ആ​ദ്യ​ദി​ന​ത്തി​ൽ 14 ന് ​മു​സ്ലിം വി​വാ​ഹ കൂ​ടി​യാ​ലോ​ച​ന​യും 15ന് ​ഹി​ന്ദു, ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട​വ​ർ​ക്കാ​യും നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് പ​രി​പാ​ടി. മു​ൻ​കൂ​ട്ടി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം.

ക​ഴി​ഞ്ഞ​വ​ർ​ഷം കോ​ഴി​ക്കോ​ട്ടാ​യി​രു​ന്നു സം​ഗ​മം. ച​ട​ങ്ങി​ൽ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, ഇ ​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി, സി.​മ​മ്മു​ട്ടി എം​എ​ൽ​എ, വി.​അ​ബ്ദു​റ​ഹി​മാ​ൻ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​ബാ​വ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​രാ​യ കൈ​നി​ക്ക​ര ഷാ​ഫി ഹാ​ജി, മു​സ്ത​ഫ മാ​ണാ​ക്കു​ത്ത്, പി.​പി.​അ​ബ്ദു​റ​ഹി​മാ​ൻ, മു​ജീ​ബ്. താ​നാ​ളൂ​ർ, സി.​പി. ഷ​ബീ​റ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​വ​ര​ങ്ങ​ൾ​ക്കു 9947837878.

Related posts