ഷിം​ജി​ത മു​സ്ത​ഫ സം​സ്ഥാ​നം വി​ട്ട​താ​യി സൂ​ച​ന; മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മം; ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ൽ പോ​ലീ​സും

കോ​ഴി​ക്കോ​ട്: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​ധി​ക്ഷേ​പ​ത്തി​ന് പി​ന്നാ​ലെ കോ​ഴി​ക്കോ​ട് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ലെ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ സം​സ്ഥാ​നം വി​ട്ട​താ​യി സൂ​ച​ന. ഇ​വ​ർ മം​ഗ​ളൂ​രു​വി​ലേ​ക്കു ക​ട​ന്നു​വെ​ന്നാ​ണ് പൊ​ലീ​സി​ന് കി​ട്ടി​യി​രി​ക്കു​ന്ന വി​വ​രം.

ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മം പൊ​ലീ​സ് തു​ട​രു​ക​യാ​ണ്. ദീ​പ​ക്കി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണും പൊ​ലീ​സി​ന് ക​ണ്ടെ​ടു​ക്കേ​ണ്ട​തു​ണ്ട്. ഷിം​ജി​ത മു​ൻ‌​കൂ​ർ ജാ​മ്യം നേ​ടാ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യ​താ​യാ​ണ് സൂ​ച​ന.

ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്നെ​ന്നു യു​വ​തി ആ​രോ​പി​ച്ച സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി പൊ​ലീ​സ് രേ​ഖ​പെ​ടു​ത്തി. ബ​സി​ലെ സി​സി​ടി വ ​ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും യു​വ​തി​യു​ടെ ആ​രോ​പ​ണം തെ​ളി​യി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ദീ​പ​ക്കി​നെ ഗോ​വി​ന്ദ​പു​ര​ത്തെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.വീ​ട്ടി​ൽ അ​ച്ഛ​നും അ​മ്മ​യും മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. രാ​വി​ലെ വി​ളി​ച്ച​പ്പോ​ള്‍ വാ​തി​ൽ തു​റ​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രെ​ത്തി വാ​തി​ൽ ബ​ല​മാ​യി തു​റ​ന്നു. അ​പ്പോ​ഴാ​ണ് ദീ​പ​ക് മ​രി​ച്ച​താ​യി കാ​ണു​ന്ന​ത്.

വ​സ്ത്ര​വ്യാ​പാ​ര ശാ​ല​യി​ലെ സെ​യി​ൽ​സ് മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് ദീ​പ​ക്. ബ​സി​ൽ വെ​ച്ച് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന ത​ര​ത്തി​ലാ​ണ് ദീ​പ​ക്കി​നെ​തി​രെ വീ​ഡി​യോ പ്ര​ച​രി​ച്ച​ത്. ഇ​ത് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും പ​ല​രും അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് ദീ​പ​ക് ജീ​വ​നൊ​ടു​ക്കി​യ​ത്.

Related posts

Leave a Comment