ലോ​ക​സ​മാ​ധാ​ന​ത്തി​നു ഭീ​ഷ​ണി​യാ​ക​രു​ത്: ട്രം​പി​നോ​ട് അ​മേ​രി​ക്ക​ൻ ക​ർ​ദി​നാ​ൾ​മാ​ർ

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ലോ​ക​സ​മാ​ധാ​ന​ത്തി​നു ഭീ​ഷ​ണി​യാ​യ വി​ദേ​ശ ന​യ​ത​ന്ത്ര​ങ്ങ​ളി​ൽ​നി​ന്നും ല​ക്ഷ്യ​ങ്ങ​ളി​ൽ​നി​ന്നും അ​മേ​രി​ക്ക പി​ന്തി​രി​യ​ണ​മെ​ന്ന് ക​ർ​ദി​നാ​ൾ​മാ​ർ. ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ലും മ​നു​ഷ്യാ​ന്ത​സ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള യു​എ​സ് വി​ദേ​ശ​ന​യ​ത്തി​ലേ​ക്കു മ​ട​ങ്ങാ​നും ഷി​ക്കാ​ഗോ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ബ്ലെ​സ് ജെ. ​കു​പി​ക്, വാ​ഷിം​ഗ്‌​ട​ൺ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ റോ​ബ​ർ​ട്ട് മ​ക്എ​ൽ​റോ​യ്, നെ​വാ​ർ​ക്ക് ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ജോ​സ​ഫ് ഡ​ബ്ലു. ടോ​ബി​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ട്രം​പി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ​യാ​ണ് അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ക​ർ​ദി​നാ​ൾ​മാ​രു​ടെ സം​യു​ക്ത പ്ര​സ്താ​വ​ന.

ഗ്രീ​ൻ​ലാ​ൻ​ഡി​നോ​ടും വെ​ന​സ്വേ​ല​യോ​ടു​മു​ള്ള ഭീ​ഷ​ണി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​ടു​ങ്ങി​യ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​യി ‌യു​ദ്ധ​ങ്ങ​ളെ കാ​ണു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ക​ർ​ദി​നാ​ൾ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​മേ​രി​ക്ക ലോ​ക​ത്തി​ന്‍റെ ധാ​ർ​മി​ക സ്വ​ര​മാ​ക​ണം.

അ​ല്ലാ​തെ, ലോ​ക​ത്തി​നു ഭീ​ഷ​ണി​യാ​ക​രു​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​സാ​ന ആ​ശ്ര​യ​മാ​യി മാ​ത്ര​മേ സൈ​നി​ക​ന​ട​പ​ടി പാ​ടു​ള്ളൂ​വെ​ന്ന​ത് ദേ​ശീ​യ​ന​യ​മാ​യി സ്വീ​ക​രി​ക്ക​ണം. ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ കാ​ഴ്ച​പ്പാ​ടു​പോ​ലെ ധാ​ർ​മി​ക​ത​യി​ലൂ​ന്നി​യ വി​ദേ​ശ​ന​യ​മാ​ണു ന​മ്മു​ടെ രാ​ജ്യ​ത്തി​നു വേ​ണ്ട​ത്. മ​നു​ഷ്യ​ജീ​വ​നെ​യും ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ​യും മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള അ​വ​കാ​ശ​ത്തെ​യും ബ​ഹു​മാ​നി​ക്കു​ന്ന​തും സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ലൂ​ടെ മ​നു​ഷ്യ​ന്‍റെ അ​ന്ത​സ് വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യ വി​ദേ​ശ​ന​യ​മാ​ണു വേ​ണ്ട​ത്.

സു​വി​ശേ​ഷ​ത്തി​ൽ ഈ​ശോ​മി​ശി​ഹാ പ്ര​ഖ്യാ​പി​ച്ച​തു​പോ​ലെ ശാ​ശ്വ​ത സ​മാ​ധാ​നം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും ക​ർ​ദി​നാ​ൾ​മാ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ശീ​ത​യു​ദ്ധം അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യി ഈ ​വ​ർ​ഷം ലോ​ക​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധാ​ർ​മി​ക​ത ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ന്ന് ക​ർ​ദി​നാ​ൾ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

വെ​ന​സ്വേ​ല​യി​ലെ​യും ഗ്രീ​ൻ​ലാ​ൻ​ഡി​ലെ​യും ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ ലോ​ക​സ​മാ​ധാ​ന​ത്തി​നു ഭീ​ഷ​ണി സൃ​ഷ്‌​ടി​ക്കു​ക​യും അ​മേ​രി​ക്ക-​യൂ​റോ​പ്പ് ബ​ന്ധം വ​ഷ​ളാ​കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​മേ​രി​ക്ക​ൻ ക​ർ​ദി​നാ​ൾ​മാ​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment