ക്ഷീ​ണം തോ​ന്നാ​റി​ല്ലേ നി​ങ്ങ​ൾ​ക്ക്?; ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രോ​ട് ദീപിക

ബോളി​വു​ഡ് താ​ര​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് എ​വി​ടെ​ച്ചെ​ന്നാ​ലും അ​വ​ർ​ക്കു ചു​റ്റും കൂ​ടു​ന്ന ഫോ​ട്ടോഗ്രാ​ഫ​ർ​മാ​ർ. പ​പ്പ​രാ​സി എ​ന്ന് പേ​രി​ട്ടു വി​ളി​ക്കു​ന്ന അ​വ​ർ രാ​പ്പ​ക​ലി​ല്ലാ​തെ ത​ങ്ങ​ളു​ടെ ജോ​ലി തു​ട​രു​ന്പോ​ൾ പ​ല​പ്പോ​ഴും നേ​രി​ടു​ന്ന​ത് അ​വ​ഗ​ണ​നയും പ​രി​ഹാ​സ​വു​മൊ​ക്കെ​യാ​ണ്. താ​ര​ങ്ങ​ൾ അ​വ​രോ​ടു ക്ഷോ​ഭി​ക്കു​ന്ന കാ​ഴ്ച​ക​ളാ​ണ് മി​ക്കപ്പോ​ഴും പു​റ​ത്തു വ​രി​ക.

എ​ന്നാ​ൽ അ​തി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി എ​യ​ർ​പോ​ർ​ട്ടി​ൽ കൂ​ടി​നി​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രോ​ട് കു​ശ​ലം പ​റ​യു​ന്ന ദീ​പി​ക പ​ദു​കോ​ണി​ന്‍റെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ ആ​വു​ന്ന​ത്.

എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും പു​റ​ത്തു വ​രു​ന്ന ദീ​പി​ക ആപ് ​ലോ​ഗ് ത​ക് ന​ഹി ജാ​ത്തേ ക്യാ? (​നി​ങ്ങ​ൾ​ക്ക് ഒ​രി​ക്ക​ലും ക്ഷീ​ണം തോ​ന്നാ​റി​ല്ലേ?) എ​ന്നാ​ണു ചോ​ദി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും ദീ​പി​ക​യു​ടെ ഈ ​പ്ര​വൃ​ത്തി ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്ക് ക​രു​ത്താ​കു​മെ​ന്നും ദീ​പി​ക​യു​ടെ സം​സാ​രം മാ​ന്യ​ത​യു​ടെ വാ​ക്കാ​യു​മാ​ണ് ബോ​ളി​വു​ഡി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്.

Related posts